Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വയനാട്ടിലെ കോൺഗ്രസ് ഭവനപദ്ധതിക്ക് രാഹുൽഗാന്ധി തറക്കല്ലിട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്: കൽപ്പറ്റ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കോൺ​ഗ്രസ് നിർമിച്ചു നൽകുന്ന വീടുകൾക്ക് രാഹുൽ ​ഗാന്ധി തറക്കല്ലിട്ടു. ദുരന്തത്തെ വയനാട്ടിലെ ജനങ്ങൾ ധീരതയോടെ നേരിട്ടതിന് സാക്ഷിയാണെന്ന് രാഹുൽ ​​ഗാന്ധി പറഞ്ഞു. ജാതി മത വ്യത്യാസമില്ലാതെ ജനങ്ങൾ ഒന്നിച്ചുനിന്നു. സമാനതകളില്ലാത്ത ധീരതയാണ് വയനാടൻ ജനത കാണിച്ചത്.

വയനാട്ടിലെ ജനങ്ങളുടെ ധൈര്യം അസാമാന്യമെന്ന് വയനാട് എംപി പ്രിയങ്ക ​ഗാന്ധി. ദുരന്തബാധിതർക്ക് കോൺ​ഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ച‍ടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ​ഗാന്ധി. വയനാട് ദുരന്തത്തിലെ കാഴ്ചകൾ ഒരിക്കലും മറക്കാനാവുന്നതല്ല. വയനാടിന് സഹായമെത്തിക്കാൻ പരമാവധി ശ്രമിച്ചു. രാഷ്ട്രീയത്തിന് അതീതമായി വയനാടിന് വേണ്ടി എല്ലാവരും കൈകോർത്തു. അതിജീവനത്തിനായുള്ള വയനാടുകാരുടെ ശ്രമത്തിന് ഒപ്പമുണ്ടാകും. ഹാനിയടക്കമുള്ള അതിജീവിതരുടെ പേരെടുത്തു പറഞ്ഞാണ് പ്രിയങ്ക ​ഗാന്ധി സംസാരിച്ചത്.

Recent News

Advertisement
WhiteswanTV Footer