കോഴിക്കോട്: മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് ഇടതുമുന്നണി നേതാവ് ടിപി രാമകൃഷ്ണൻ. രാഹുലിന് പിന്തുണയും സംരക്ഷണവും നൽകുന്നത് കോൺഗ്രസ് ആണ്. രാജിവെക്കാൻ കോൺഗ്രസ് ആവശ്യപ്പെടണമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയപ്പോഴായിരുന്നു ടിപി രാമകൃഷ്ണൻ്റെ പ്രതികരണം.
മുകേഷിൻ്റെ സമാനമായ പരാതി ആണോയെന്നും അതിലേറെ ഗുരുതരമാണ് രാഹുലിനെതിരായ ആരോപണമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. ആ പരാതിക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയാമല്ലോ. സ്ത്രീത്വത്തെ മാനിക്കുന്നുവെങ്കിൽ കോൺഗ്രസ് പരാതിക്കാരിയെ കേൾക്കണമായിരുന്നുവെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.






