തൃശ്ശൂർ : ഗുരുവായൂർ, ബിജെപി സംഘടിപ്പിക്കുന്ന വികസിത ഗുരുവായൂർ സംഗമം ഡിസംബർ 2-ന് രാവിലെ 11 മണിക്ക് രുഗ്മണി റീജൻസിയിൽ നടക്കും. സംഗമം ഭരതീയ ജനതാ പാർട്ടി സംസ്ഥാന അധ്യക്ഷൻ ശ്രീ. രാജീവ് ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്ത് വികസന പദ്ധതികളും ഗുരുവായൂരിന്റെ ഭാവി രാഷ്ട്രീയ ദിശയും അവതരിപ്പിക്കും.
ഗുരുവായൂർ മുനിസിപ്പാലിറ്റിയിലെ 46 വാർഡ്കളിലെ എൻഡിഎ സ്ഥാനാർഥികളും പങ്കെടുക്കുന്ന യോഗത്തിൽ ഗുരുവായൂരിലെ പദ്ധതികൾ, പാർട്ടി തന്ത്രങ്ങൾ, എൻ.ഡി.എ യുടെ ശക്തമായ സാന്നിധ്യം എന്നിവ ചർച്ചചെയ്യും. പരിപാടിയിൽ വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.










