സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

രാം ചരണ്‍- ബുചി ബാബു സന ചിത്രം ‘പെദ്ധി’; ജഗപതി ബാബു ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ ‘പെദ്ധി’യിലേ ജഗപതി ബാബുവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്.

അപ്പലസൂരി എന്ന് പേരുള്ള കഥാപാത്രം ആയാണ് ജഗപതി ബാബു ഈ ചിത്രത്തില്‍ വേഷമിടുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, മാര്‍ച്ച് 27, 2026 നാണ്. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ജാന്‍വി കപൂര്‍ ആണ് ചിത്രത്തിലെ നായികാ വേഷം അവതരിപ്പിക്കുന്നത്.

അതിശക്തമായ ഒരു കഥാപാത്രത്തിനാണ് ജഗപതി ബാബു ഈ ചിത്രത്തില്‍ ജീവന്‍ നല്‍കുന്നത് എന്ന് ക്യാരക്ടര്‍ പോസ്റ്റര്‍ സൂചിപ്പിക്കുന്നു. വളരെ വ്യത്യസ്തമായ ലുക്കിലാണ് ചിത്രത്തില്‍ അദ്ദേഹം എത്തുന്നത്. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും അപ്പലസൂരി എന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും ഈ ചിത്രത്തില്‍ നിര്‍ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാം ചരണ്‍- ശിവരാജ് കുമാര്‍ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

അടുത്തിടെയാണ് ബോളിവുഡ് സംഘട്ടന സംവിധായകന്‍ ശ്യാം കൗശലിന്റെ മേല്‍നോട്ടത്തില്‍ ചിത്രത്തിലെ ഒരു വമ്പന്‍ സംഘട്ടന രംഗം ഹൈദരാബാദില്‍ നിര്‍മ്മിച്ച അലുമിനിയം ഫാക്ടറിയുടെ സെറ്റില്‍ ഒരുക്കിയത്. രാം ചരണ്‍, ശിവരാജ് കുമാര്‍ എന്നിവര്‍ ഈ സംഘട്ടന രംഗത്തിന്റെ ഭാഗമായിരുന്നു. വമ്പന്‍ കാന്‍വാസില്‍, അതി സൂക്ഷ്മമായി ആണ് സംവിധായകന്‍ ബുചി ബാബു സന ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഉള്‍പ്പെടെ ഓരോന്നും ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നേരത്തെ ചിത്രത്തിലെ ‘ചികിരി ചികിരി’ എന്ന ഗാനം പുറത്ത് വരികയും ആഗോള തലത്തില്‍ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എ ആര്‍ റഹ്‌മാന്‍ ആണ് ഈ ഗാനത്തിന് ഈണം നല്‍കിയത്. നേരത്തെ റിലീസ് ചെയ്ത, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ടൈറ്റില്‍ ഗ്ലിമ്പ്‌സ് എന്നിവയും സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വമ്പന്‍ ശാരീരിക പരിവര്‍ത്തനമാണ് ഈ ചിത്രത്തിനായി രാം ചരണ്‍ നടത്തിയത്. ബോളിവുഡ് താരം ദിവ്യേന്ദു ശര്‍മ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

രചന, സംവിധാനം -ബുചി ബാബു സന, അവതരണം – മൈത്രി മൂവി മേക്കേഴ്സ്, സുകുമാര്‍ റൈറ്റിംഗ്‌സ്, നിര്‍മ്മാണം – വെങ്കട സതീഷ് കിലാരു, ബാനര്‍ – വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസര്‍ – ഇഷാന്‍ സക്‌സേന, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വി. വൈ. പ്രവീണ്‍ കുമാര്‍, ഛായാഗ്രഹണം – രത്‌നവേലു, സംഗീതം – എ ആര്‍ റഹ്‌മാന്‍, എഡിറ്റര്‍- നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈന്‍ – അവിനാഷ് കൊല്ല, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ – ശബരി

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement