സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സാമൂഹിക സേവനത്തിൽ മികവ്: രമേശ് ചെന്നിത്തലയ്ക്കു ഗ്ലോബൽ ഇന്ത്യൻ ‘കർമ്മശ്രേഷ്ഠ പുരസ്‌കാരം’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹൂസ്റ്റൺ: രാഷ്ട്രീയത്തിൽ മാത്രമല്ല, സാമൂഹ്യ സേവന രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കേരളത്തിലെ ജനകീയ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഗ്ലോബൽ ഇന്ത്യൻ ന്യൂസിന്റെ പ്രഥമ ‘കർമ്മ ശ്രേഷ്ഠ അവാർഡ്’. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഏറ്റുവാങ്ങുന്നത്തിനായി രമേശ് ചെന്നിത്തല അമേരിക്കയിൽ എത്തിച്ചേരും.

പെയർലാൻഡ് സിറ്റി മേയർ കെവിൻ കോൾ, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് , സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു എന്നിവർ ചേർന്നാണ് ചെന്നിത്തലയ്ക്ക് പുരസ്‌കാരം നൽകുന്നത്. മെയ് 24 നു ഹൂസ്റ്റണിൽ നടക്കുന്ന ഗ്ലോബൽ ഇന്ത്യൻ ഫെസ്റ്റിനോടനുബന്ധിച്ചു നടത്തപെടുന്ന പുരസ്‌കാര രാവിൽ അവാർഡ് സമ്മാനിയ്ക്കും. അമേരിക്ക, യൂറോപ്പ്, ഇന്ത്യ, ഗൾഫ് എന്നിവടങ്ങളിൽ നിന്നും നിരവധി പ്രമുഖ വ്യക്തികളും ഇന്ത്യൻ ഫെസ്റ്റിനു എത്തിച്ചേരും.

പ്രധാനമായും രമേശ് ചെന്നിത്തലയുടെ സാമൂഹ്യ സേവന രംഗത്തെ പ്രവർത്തനങ്ങളാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. രമേശ് ചെന്നിത്തല കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത് ആരംഭിച്ച ‘ഗാന്ധിഗ്രാം പദ്ധതി’ യിൽ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്ന ചെന്നിത്തല പാർശ്വൽക്കരിക്കപ്പെട്ട ആയിരകണക്കിന് ജനങ്ങൾക്ക് അത്താണിയായി മാറിക്കൊണ്ടിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ദളിത്, ആദിവാസി കുടുംബങ്ങളുടെ സമഗ്ര വികസനവും ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരികയും ജീവിത നിലവാരം ഉയർത്തുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ഈ പദ്ധതിയിൽ ഉൾപ്പെട്ട സേവനങ്ങൾ വസ്ത്രം, അന്നധാന്യങ്ങൾ, ലാപ്പ്‌ടോപ്പുകൾ നൽകുക, വീടുകൾ നിർമിക്കുക എന്നിവയാണ്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.