തിരുവനന്തപുരം: കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗവും, മുൻ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല രചിച്ച നോവൽ ‘നിയോഗം’ മാർച്ച് ഒൻപത് തിങ്കളാഴ്ച തിരുവനന്തപുരത്ത് പ്രകാശനം ചെയ്യും. തമ്പാനൂരിലെ ഹോട്ടൽ അപ്പോള ഡിമോറയിൽ നടക്കുന്ന ചടങ്ങിൽ സാഹിത്യകാരൻ ടി. പത്മനാഭനാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. പ്രശസ്ത സംവിധായകൻ ബ്ലസി പുസ്തകം സ്വീകരിക്കും.
പ്രമുഖ സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ അധ്യക്ഷനാകുന്ന ചടങ്ങിൽ നിരൂപകൻ ഡോ. പി.കെ. രാജശേഖരൻ പുസ്തകം പരിചയപ്പെടുത്തും. രമേശ് ചെന്നിത്തല മറുപടി പ്രസംഗം നടത്തും. നിരവധി ഗ്രസ്ഥങ്ങളുടെ കർത്താവായ രമേശ് ചെന്നിത്തലയുടെ ആദ്യനോവലാണ് നിയോഗം.






