Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

റേഞ്ച് റോവർ വിവാദം; ന്യായീകരിച്ച് മന്ത്രി കെ.എം. ഷാജി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി. ഔദ്യോഗിക പദവി സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നാണ് നിയമമെന്നും, സ്വകാര്യ വാഹനം സർക്കാർ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ വാഹനമെന്നും, മന്ത്രിയുടെ വാഹനത്തിൽ യാത്ര ചെയ്യുന്ന എല്ലാവരും മന്ത്രിമാരല്ലെന്നും കെ.എം. ഷാജി വിശദീകരിച്ചു.

റേഞ്ച് റോവർ വിവാദത്തിൽ മാധ്യമങ്ങൾ ഏകപക്ഷീയമായാണ് വാർത്ത നൽകിയതെന്നും മന്ത്രി ആരോപിച്ചു. ആദ്യം താൻ ആഡംബര വാഹനത്തിൽ യാത്ര ചെയ്തുവെന്നായിരുന്നു വാർത്തകൾ. പിന്നീട് തെരഞ്ഞെടുപ്പ് കണക്കിലെ വരുമാനവും വാഹനത്തിന്റെ വിലയും സംബന്ധിച്ച ചോദ്യങ്ങൾ ഉയർന്നു. എന്നാൽ വാഹനത്തിന്റെ വില സംബന്ധിച്ച പല പ്രചാരണങ്ങളും ഊഹത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും ഷാജി പറഞ്ഞു.

അഴീക്കോട് എംഎൽഎയായിരുന്ന കാലത്തും ഇതേ വാഹനം ഉപയോഗിച്ചിരുന്നതായി മന്ത്രി പറഞ്ഞു. വാഹനം സുഹൃത്തിന്റേതാണെന്നും തനിക്ക് ഉപയോഗിക്കാൻ നൽകിയതാണെന്നും ഷാജി വിശദീകരിച്ചു. ഔദ്യോഗിക വാഹനം തകരാറിലായതിനെ തുടർന്നാണ് സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചതെന്ന വിശദീകരണം നേരത്തെയും ഉയർന്നിരുന്നു.

റേഞ്ച് റോവറിന്റെ മുന്നിൽ നിൽക്കുന്ന തരത്തിൽ പ്രചരിച്ച തന്റെ ചിത്രം എഐ ഉപയോഗിച്ച് നിർമിച്ചതാണെന്നും മന്ത്രി ആരോപിച്ചു. കുടുംബത്തെ സംബന്ധിച്ചും വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ വകുപ്പിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്നുവെന്ന് ആരോപിക്കുന്ന അനധികൃത നിയമനങ്ങൾ പുറത്തുവരുമെന്ന ആശങ്കയാണ് തനിക്കെതിരായ നീക്കങ്ങൾക്ക് പിന്നിലെന്നും കെ.എം. ഷാജി ആരോപിച്ചു. അതേസമയം, സ്വകാര്യ വാഹനം ഔദ്യോഗിക യാത്രയ്ക്ക് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരെ ഗതാഗത കമ്മീഷണർക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix