കോട്ടയം: മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിത് ജി. മീനാഭവൻ ഇത്തവണ ളാലം ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് ജനവിധി തേടുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മുത്തോലി ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും തകർത്ത് ബി.ജെ.പിയെ വിജയത്തിലെത്തിച്ചതിൽ രഞ്ജിത്താണ്.
കഴിഞ്ഞ അഞ്ചു വർഷക്കാലം മുത്തോലി പഞ്ചായത്തിൽ പ്രസിഡൻ്റ് സ്ഥാനത്ത് തുടർച്ചയായിരുന്ന അദ്ദേഹം, തൊട്ടു മുൻപുള്ള രണ്ട് ടേമുകളിലും ഗ്രാമപഞ്ചായത്തിൽ വിജയിച്ചിരുന്നു. ഇത്തവണ ളാലം ബ്ലോക്കിലെ മുത്തോലി ഡിവിഷനിലാണ് രഞ്ജിത് മത്സരിക്കുന്നത്. ഇവിടെ വിജയിച്ച് ളാലം ബ്ലോക്ക് പഞ്ചായത്തിലെ ആദ്യത്തെ ബി.ജെ.പി. അംഗമാകാൻ സാധിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് അദ്ദേഹം. കഴിഞ്ഞ അഞ്ചു വർഷത്തെ വികസന ഭരണനേട്ടങ്ങൾ ഈ പ്രദേശത്തെ ജനങ്ങൾ മറക്കില്ലെന്നും, അത് തൻ്റെ വിജയം സുനിശ്ചിതമാക്കുമെന്നും രഞ്ജിത് വിശ്വസിക്കുന്നു.






