സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സമരത്തിൽ പങ്കെടുക്കുന്ന റേഷൻ വ്യാപാരികളുടെ ലൈസൻസ് റദ്ദാക്കും: മന്ത്രി ജി ആർ അനിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ സമരത്തിനെതിരെ മന്ത്രി ജി ആർ അനിൽ രംഗത്ത്. ജനങ്ങൾക്ക് ഭക്ഷ്യധാന്യം നിഷേധിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സമരത്തിൽ നിന്ന് വ്യാപാരികൾ പിന്മാറി വരുമെന്ന് പ്രതീക്ഷിക്കുന്നു. ജനങ്ങൾക്ക് ഭക്ഷ്യധാനം നൽകാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കും.സമരം തുടർന്നാൽ ലൈസൻസ് ഉൾപ്പെടെ റദ്ദാക്കേണ്ടി വരും. റേഷൻ വ്യാപാരികളുടെ ഭാഗം സർക്കാർ പൂർണമായി പരിഗണിച്ചു. വീണ്ടും ചർച്ച തുടരാൻ സർക്കാർ തയ്യാറാണ്. ഒരു ദിവസം നോക്കി നിൽക്കുമെന്നും മന്ത്രിയുടെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് പതിനാലായിരത്തിലധികം വരുന്ന റേഷന്‍ വ്യാപാരികളാണ് ഇന്നുമുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുന്നത്. വേതന പാക്കേജ് പരിഷ്‌കരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് റേഷന്‍ വ്യാപാരി സംഘടനകളുടെ നിലപാട്. ഭക്ഷ്യമന്ത്രിയും ധനമന്ത്രിയും കയ്യൊഴിഞ്ഞതോടെ മുഖ്യമന്ത്രി ഇടപെട്ട് ഉറപ്പുനല്‍കിയാല്‍ സമരം പിന്‍വലിക്കാമെന്നാണ് വ്യാപാരികളുടെ തീരുമാനം.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.