സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തില്‍ മരിച്ച ആരാധകർക്കായി ആര്‍സിബിയുടെ ആദരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: ഐപിഎല്ലിൽ കഴിഞ്ഞ വർഷം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ(ആര്‍സിബി) കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ട്ടപെട്ടവർക്കായി ആര്‍സിബിയുടെ ആദരം. 11 ആരാധകർക്കാണ് ആര്‍സിബിയും കർണാടക ക്രിക്കറ്റ് അസോസിയേഷനും ചേർന്ന് ആദരമൊരുക്കുന്നത്. ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മയ്ക്കായി സ്റ്റേഡിയത്തിന്‍റെ പ്രവേശന കവാടത്തിൽ ഒരു സ്മാരക ഫലകം സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ, ആള്‍ക്കൂട്ട ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി സ്റ്റേഡിയത്തിലെ 11 സീറ്റുകളും ഒഴിച്ചിടും. ഐപിഎൽ മത്സരങ്ങൾക്ക് പുറമെ അന്താരാഷ്ട്ര മത്സരങ്ങളിലും ഈ 11 സീറ്റുകള്‍ സ്ഥിരമായി ഒഴിച്ചിട്ട് ആദരവ് പ്രകടിപ്പിക്കും. പ്രത്യേകമായി വേർതിരിച്ചായിരിക്കും സീറ്റുകള്‍ ഒഴിച്ചിടുക.

ആ ദുരന്തത്തെക്കുറിച്ച് ചിന്തിക്കുന്നത് പോലും വേദനാജനകമാണ്. അവരെ വേദനിപ്പിക്കാനല്ല, മറിച്ച് എന്നും ഓർമ്മിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്ന് കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റും മുന്‍ ഇന്ത്യൻ താരവുമായ വെങ്കിടേഷ് പ്രസാദ് പറഞ്ഞു. ഐപിഎല്ലിന്‍റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ആർസിബി, സൺറൈസേഴ്‌സ് ഹൈദരാബാദിനെയാണ് നേരിടുന്നത്. മാർച്ച് 28-ന് നടക്കുന്ന ഈ മത്സരത്തിന് മുന്നോടിയായി ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി സ്റ്റേഡിയത്തിൽ ഒരു മിനിറ്റ് മൗനം ആചരിക്കും. മരിച്ചവരുടെ പേരുകൾ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യും. കഴിഞ്ഞ വർഷത്തെ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സ്റ്റേഡിയത്തിലെ സുരക്ഷാ സംവിധാനങ്ങൾ കർശനമാക്കിയിട്ടുണ്ട്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.