മാഡ്രിഡ്: എൽ ക്ലാസിക്കോ പോരാട്ടത്തിൽ ബാഴ്‌സലോണയെ തോൽപ്പിച്ച് റയൽ മാഡ്രിഡ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയലിന്റെ ജയം. 22-ാം മിനിറ്റിൽ കിലിയൻ എംബാപ്പെയുടെ ഗോളിലൂടെ റയൽ ലീഡ് നേടി. 38-ാം മിനിറ്റിൽ ഫെർമിൻ ലോപസ് ബാഴ്‌സയ്ക്ക് സമനില നേടിക്കൊടുത്തെങ്കിലും, 43-ാം മിനിറ്റിൽ ജൂഡ് ബെല്ലിംഗ്ഹാമിന്റെ ഗോളിലൂടെ റയൽ വീണ്ടും മുന്നിലെത്തി. ണ്ടാം പകുതിയില്‍ സമനില ഗോളിനായി ബാഴ്‌സ ആക്രമിച്ച് കളിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല.
ഈ ജയത്തോടെ 27 പോയിന്റുമായി റയൽ സ്പാനിഷ് ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 22 പോയിന്റ് നേടിയ ബാഴ്‌സ രണ്ടാമതാണ്. മത്സരാവസാനത്തിൽ ബാഴ്‌സ താരങ്ങൾ റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്തതിനെ തുടർന്ന് ഇരുടീമുകളുടെയും താരങ്ങൾ തമ്മിൽ വാക്കേറ്റം ഉണ്ടായി. പെഡ്രിക്ക് ചുവപ്പ് കാർഡ് ലഭിച്ചതിനുശേഷമാണ് സംഘർഷം രൂക്ഷമായത്.




