റിലീസിന് മുൻപ് തന്നെ പുത്തൻ റെക്കോർഡ് സൃഷ്ടിച്ച് ‘കാന്താര ചാപ്റ്റർ 1’. റിലീസ് ചെയ്ത് ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ ഇൻസ്റ്റാഗ്രാമിലൂടെ ഏറ്റവും കൂടുതൽ ഷെയർ ചെയ്യപ്പെട്ട ട്രെയിലർ എന്ന ഖ്യാതിയാണ് കാന്താര നേടിയിരിക്കുന്നത്. ഇതുവരെ 𝟏.𝟐 മില്യണിലധികം കാഴ്ചക്കാരെയാണ് ട്രെയിലർ സ്വന്തമാക്കിയിരിക്കുന്നത്. വൻ ദൃശ്യവിരുന്ന് സമ്മാനിച്ച കാന്താര ചാപ്റ്റർ 1 ട്രെയിലർ കഴിഞ്ഞ ദിവസം ആയിരുന്നു റിലീസ് ചെയ്തത്. ട്രെയിലറിന്റെ മലയാളം വേർഷൻ പുറത്തിറക്കിയത് പൃഥ്വിരാജ് സുകുമാരൻ ആയിരുന്നു. നടൻ തന്നെ സിനിമ കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. ചിത്രം ഒക്ടോബർ 2ന് തിയറ്ററുകളിൽ എത്തും.
പ്രതീക്ഷിച്ചതുപോലെ തന്നെ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന പ്രേക്ഷകരിൽ ആകാംക്ഷ ഉണർത്തുന്ന ട്രെയിലർ ആണ് ഹോംബാലെ ഫിലിംസ് സമ്മാനിച്ചത്. ഇതുവരെ കാണാത്ത ഒരു ത്രില്ലിംഗ് കഥാപാത്രമായി ഋഷഭ് ഷെട്ടിയെ അവതരിപ്പിച്ചിരിക്കുന്നു. തെന്നിന്ത്യൻ താരസുന്ദരി രുക്മണി വസന്തും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിന്റെ സ്വന്തം ജയറാമും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അജനീഷ് ലോക്നാഥ് ആണ്. മനോഹരമായ വിഷ്വൽ ട്രീറ്റ് ഒരുക്കിയിരിക്കുന്നത് അർവിന്ദ് എസ് ക്യാശ്യപ്.










