അഹമ്മദാബാദ്: മുംബൈ ഇന്ത്യന്‍സിന് ആശ്വാസമായി പരിക്കില്‍ നിന്ന് മുക്തനായി രോഹിത് ശർമ്മ ടീമിലേക്ക് മടങ്ങിയെത്തുന്നു. ഇന്ന് നടക്കുന്ന ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മത്സരത്തിൽ കളിച്ചേക്കും. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയുള്ള മത്സരത്തിനിടെ ഹാംസ്ട്രിംഗ് പരിക്കിനെത്തുടര്‍നാണ് രോഹിത് മത്സരത്തിൽ നിന്നും വിട്ടുനിന്നത്. രോഹിത്തിന്റെ അഭാവത്തില്‍ ക്വിന്റണ്‍ ഡി കോക്കും റയാന്‍ റിക്കല്‍ട്ടനുമാണ് മുംബൈക്ക് വേണ്ടി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. രോഹിത് കൂടുതല്‍ മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നേക്കുമെന്ന് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാൽ, നിർണായകമായ മത്സരത്തിൽ രോഹിത് തിരിച്ചെത്തും. നിലവില്‍ മെഡിക്കല്‍ ടീമിന്റെയും ഹെഡ് കോച്ച് മഹേല ജയവര്‍ധനെയുടെയും നിരീക്ഷണത്തിലാണ് രോഹിത്. നിലവിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് മുംബൈ. രോഹിതിന്റെ വരവ് ടീമിന് ആശ്വാസമാകും.




