Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മണിപ്പൂരില്‍ കനത്ത സുരക്ഷയില്‍ ഇന്ന് റീപോളിംഗ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇംഫാല്‍:മണിപ്പൂരിലെ 11 ബൂത്തുകളില്‍ ഇന്ന് റീപോളിംഗ്.19 ന് നടന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പിനിടെ അക്രമസംഭവങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് പൂര്‍ണമായി തടസ്സപ്പെട്ട ബൂത്തുകളിലാണ് റീപോളിംഗ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് വോട്ടെടുപ്പ്.11 ബൂത്തുകളും ഇന്നര്‍ മണിപ്പൂര്‍ ലോക്സഭാ മണ്ഡലത്തിലാണ്.റീപോളിംഗിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ ബൂത്തുകള്‍ക്ക് ഏര്‍പ്പെടുത്തി.

ഷാരോണ്‍ വധക്കേസ്:പ്രതി ഗ്രീഷ്മയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

19 ലെ പോളിംഗ് ദിവസം ബിഷ്ണുപൂരില്‍ ബൂത്ത് പിടിച്ചെടുക്കാന്‍ വന്നവരെ പിരിച്ചു വിടാന്‍ പൊലീസ് ആകാശത്തേക്ക് വെടി വെച്ചിരുന്നു.വെള്ളിയാഴ്ചയാണ് ഔട്ടര്‍ മണിപ്പൂര്‍ ലോക്സഭ മണ്ഡലത്തില്‍ ബാക്കിയുള്ള സ്ഥലങ്ങളില്‍ തിരഞ്ഞെടുപ്പ്.ഖുറൈ നിയോജക മണ്ഡലത്തിലെ മൊയ്രാങ്കാമ്പു സജേബ്, തോംഗം ലെയ്കൈ, ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ക്ഷേത്രിഗോവിലെ നാല്, തോങ്ജുവിലെ ഒന്ന്, ഉറിപോക്കില്‍ മൂന്ന്, ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ കോന്തൗജം എന്നിവിടങ്ങളിലാണ് റീപോളിംഗ് നടത്തുക.ഇന്നര്‍ മണിപ്പുരിലും ഔട്ടര്‍ മണിപ്പൂരിലും വെള്ളിയാഴ്ച 72 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.

Recent News

Advertisement
WhiteswanTV Footer