കര്‍ണ്ണാടക: ധര്‍മസ്ഥലയിലെ ബംഗ്ലെഗുഡെ വനമേഖലയില്‍ നിന്ന് രണ്ടുദിവസത്തെ തെരച്ചിലില്‍ കണ്ടെത്തിയ 7 തലയോട്ടികളും പുരുഷന്മാരുടേത് എന്ന് സൂചന. പ്രാഥമിക പരിശോധന ഇത് സ്ഥിരീകരിക്കുന്നതായി എസ്ഐടിക്ക് ഒപ്പമുള്ള ഡോക്ടര്‍ വ്യക്തമാക്കി. ഇതില്‍ ഒരു തലയോട്ടി 7 വര്‍ഷം മുമ്പ് കുടകില്‍ നിന്ന് കാണാതായ ആളുടേതാണ് എന്നാണ് നിഗമനം. തിരിച്ചറിയല്‍ കാര്‍ഡിനൊപ്പം കണ്ടെത്തിയ വാക്കിങ് സ്റ്റിക്ക് അയ്യപ്പയുടേത് ആണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. തലയോട്ടിയും അസ്ഥികളും എഫ്എസ്എല് പരിശോധനയ്ക്ക് അയക്കാനാണ് എസ്ഐടിയുടെ തീരുമാനം. ഇതിനിടെ ആയുധ നിരോധന നിയമപ്രകാരം കേസെടുത്ത ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് മഹേഷ് തിമരോടിയുടെ വീട്ടില്‍ എസ്.ഐ.ടി നോട്ടീസ് പതിച്ചു. റെയ്ഡില്‍ പിടിച്ചെടുത്ത തോക്കുകളുടെ ലൈസന്‍സ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് പതിച്ചത്.






