മലപ്പുറം: 2019ലെ പ്രളയ ദുരിതാശ്വാസ തുക തിരിച്ചടക്കാൻ ആവശ്യപ്പെട്ട് മലപ്പുറം തിരൂരങ്ങാടിയിൽ 125 കുടുംബങ്ങൾക്ക് നോട്ടീസ് അയച്ചു. സാങ്കേതിക പിഴവ് മൂലം 10,000 രൂപ അധികമായി നൽകിയെന്ന് കാണിച്ചാണ് അഞ്ച് വർഷത്തിന് ശേഷം റവന്യൂവകുപ്പിന്റെ വിചിത്രമായ നടപടി. രണ്ട് തവണയായി പ്രളയബാധിതർക്ക് ആകെ 20,000 രൂപ ലഭിച്ചിരുന്നു. ഇതിൽ നിന്ന് 10,000 രൂപ തിരിച്ചടക്കണം എന്നാണ് നോട്ടീസ്. അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി പ്രകാരം തുക ഈടാക്കും. സാങ്കേതിക പിഴവ് മൂലമാണ് പണം കൂടുതൽ ലഭിച്ചത് എന്നാണ് റവന്യൂ വകുപ്പ് നൽകുന്ന വിശദീകരണം.

സൈബർ ആക്രമണത്തിനെതിരേ മുഖ്യമന്ത്രിക്ക് പരാതിനൽകി ഷഹനാസ്
തിരുവനന്തപുരം: സൈബർ ആക്രമണത്തിനെതിരേ കോൺഗ്രസ് സഹയാത്രികയും എഴുത്തുകാരിയും പ്രസാധകയുമായതിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി സമർപ്പിക്കുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയിൽ നിന്നുണ്ടായ മോശം പെരുമാറ്റം തുറന്നുപറഞ്ഞതിനെ തുടർന്നാണ് തനിക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടക്കുന്നതെന്ന്









