സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

റീച്ചിനുവേണ്ടി കല്ലുപ്പ് എംഡിഎംഎ ആക്കി; മിസ്റ്റർ ബുദ്ധന്റെ റീൽസ് പണിപാളി

കോഴിക്കോട്: തന്റെ കയ്യിൽ എംഡിഎംഎ ഉണ്ടെന്ന് പറഞ്ഞ് ഇൻസ്റ്റഗ്രാം റീൽസിട്ട് എക്‌സൈസിനെ വെല്ലുവിളിച്ച യുവാവിനെ തേടി ഒടുവിൽ എക്‌സൈസ് ഉദ്യോഗസ്ഥരെത്തിയപ്പോൾ കയ്യിലുള്ളത് കല്ലുപ്പ്. കോഴിക്കോട് ഊരള്ളൂരിലെ വിഷ്ണുവായിരുന്നു കല്ലുപ്പ് പൊടിച്ച് പാക്കറ്റുകളിലാക്കി എംഡിഎംഎ ആണെന്ന തരത്തിൽ ‘മിസ്റ്റർ ബുദ്ധൻ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പ്രചരിപ്പിച്ചത്.

താൻ പണിക്കുപോയി ഉണ്ടാക്കിയ പണത്തിനാണ് ലഹരിമരുന്ന് വാങ്ങിയതെന്നും തന്നെ ഒന്നും ചെയ്യാൻ കഴിയില്ലെന്നുമായിരുന്നു വിഷ്ണു വീഡിയോയിൽ പറഞ്ഞത്. ഇതോടെയാണ് വിഷ്ണുവിനെ തേടി എക്‌സൈസ് ഉദ്യോഗസ്ഥരെത്തിയത്. എന്നാൽ, വീഡിയോ റീൽസിനുവേണ്ടി ചെയ്തതാണെന്നും റീച്ച് കൂട്ടാനായി എംഡിഎംഎ ആണെന്ന തരത്തിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്നും വിഷ്ണു പറഞ്ഞു. തുടർന്ന് സംഗതിയുടെ യാഥാർഥ്യം വിഷ്ണുവിനേക്കൊണ്ട് വീഡിയോ ആയി ചെയ്യിക്കുകയും ഇയാളുടെ അക്കൗണ്ട് വഴിതന്നെ പോസ്റ്റ് ചെയ്യിക്കുകയും ചെയ്താണ് ഉദ്യോഗസ്ഥർ മടങ്ങിയത്. ഇതേ വീഡിയോ ട്രോൾ വീഡിയോ ആയി എക്‌സൈസ് തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലും ഇട്ടിട്ടുണ്ട്.

നേരത്തെയും വിഷ്ണു ഇതേപോലെ കല്ലുപ്പ് എംഡിഎംഎ ആണെന്ന് പറഞ്ഞ് വീഡിയോ ചെയ്തിരുന്നു. ഇതുകണ്ട് ഉദ്യോഗസ്ഥർ വീട്ടിലെത്തുകയും മാപ്പ് പറയിപ്പിക്കുകയും ചെയ്തതാണ്. ഇതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു വിഷ്ണുവിന്റെ രണ്ടാമത്തെ വീഡിയോ. നല്ല വീഡിയോ ചെയ്തിട്ട് റീച്ച് കിട്ടുന്നില്ലെന്നും അതാണ് നെഗറ്റീവ് വീഡിയോകൾ ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്നുമാണ് വിഷ്ണു തങ്ങളോട് പറഞ്ഞതെന്ന് പേരാമ്പ്ര എക്‌സൈസ് റെയ്ഞ്ച് ഓഫീസ് ഉദ്യോഗസ്ഥനായ അശ്വിൻ പ്രതികരിച്ചു.

വിഷ്ണു ലഹരിമരുന്ന് ഉപയോഗിക്കുന്നതായുള്ള തെളിവുകളൊന്നും കിട്ടിയിട്ടില്ല. ഇതോടെയാണ് വിഷയത്തിന്‍റെ വസ്തുത വ്യക്തമാക്കുകയും ക്ഷമചോദിക്കുകയും ചെയ്യുന്ന വീഡിയോ വിഷ്ണുവിനേക്കൊണ്ട് ചെയ്യിച്ചതെന്നും പറഞ്ഞു. പോലീസ് വിലാസം അന്വേഷിച്ച് നടക്കേണ്ടെന്നുപറഞ്ഞ് തന്റെ ഫോൺ നമ്പറും അഡ്രസ്സും കൊടുത്തായിരുന്നു വിഷ്ണുവിന്റെ വെല്ലുവിളി.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കോൺ​ഗ്രസിന്റെ ഹീന രാഷ്ട്രീയം; പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി വീണാ ജോർ‌ജിന് നേരെ കണ്ണൂരിൽ ഉണ്ടായ കെഎസ് യു ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺ​ഗ്രസിന്റെ ഹീന രാഷ്ട്രീയമാണ് പുറത്തായതെന്ന് പറഞ്ഞ മുഖ്യമന്ത്രി, അവിടെ ഉണ്ടായത് പ്രതിഷേധ പ്രകടനമല്ലെന്നും

Read More »

വാസവന്റെയും കടകം പള്ളി സുരേന്ദ്രന്റെയും പങ്ക് മറക്കാനായിരുന്നു തന്ത്രിയുടെ അറസ്റ്റ്: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സർക്കാർ തന്ത്രങ്ങൾ നടപ്പിലാക്കുമെന്ന് നേരത്തെ പറഞ്ഞതാണെന്നും റിമാൻഡ് റിപ്പോർട്ടിൽ തന്ത്രിക്കെതിരെ ഒരു ചുക്കും ഉണ്ടായിരുന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആരെയും ന്യായീകരിക്കാൻ അല്ല.

Read More »

കിഫ്ബി വന്നു, കേരളം വളർന്നു; വികസനം കണ്ട നാളുകൾ

ഫണ്ടുകളുടെ അഭാവവും സാങ്കേതിക വിദ്യകളുടെ അപര്യാപ്തകളും മൂലം കാലങ്ങളോളം മുരടിച്ച് കിടന്നിരുന്ന കേരളത്തിന്റെ വികസന രം​ഗത്തേക്ക് കാലെടുത്ത് വെച്ച വിപ്ലവം തന്നെയായിരുന്നു കേരള ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്‌റ്റ്‌മെന്റ്‌ ഫണ്ട്‌ ബോർഡ് അഥവാ കിഫ്ബി. പലവിധ നിയന്ത്രണങ്ങളോടെ

Read More »

കണ്ണൂരിൽ കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണയുടെ കഴുത്തിനും കൈക്കും പരിക്ക്

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‍യു പ്രതിഷേധത്തിനിടെ ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ കഴുത്തിന് പരിക്കേറ്റു. കരിങ്കൊടി പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. മന്ത്രിയുടെ കഴുത്തിനും കൈയിലും പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്. വന്ദേഭാരതിൽ യാത്ര

Read More »

കോഴിക്കോട് വിൽപനക്കായി എത്തിച്ച കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട്: വില്‍പനക്കായി എത്തിച്ച ലഹരി ഉൽപ്പന്നങ്ങളുമായി യുവാവ് കോഴിക്കോട് പിടിയിൽ. മലപ്പുറം രണ്ടത്താണി സ്വദേശി അബ്ദുല്‍ നാസര്‍ (39)ആണ് പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന 1.633 കിലോഗ്രാം കഞ്ചാവും, 19.210 ഗ്രാം എംഡിഎംഎയും പൊലീസ് പിടിച്ചെടുത്തു.

Read More »

റീച്ചിനുവേണ്ടി കല്ലുപ്പ് എംഡിഎംഎ ആക്കി; മിസ്റ്റർ ബുദ്ധന്റെ റീൽസ് പണിപാളി

കോഴിക്കോട്: തന്റെ കയ്യിൽ എംഡിഎംഎ ഉണ്ടെന്ന് പറഞ്ഞ് ഇൻസ്റ്റഗ്രാം റീൽസിട്ട് എക്‌സൈസിനെ വെല്ലുവിളിച്ച യുവാവിനെ തേടി ഒടുവിൽ എക്‌സൈസ് ഉദ്യോഗസ്ഥരെത്തിയപ്പോൾ കയ്യിലുള്ളത് കല്ലുപ്പ്. കോഴിക്കോട് ഊരള്ളൂരിലെ വിഷ്ണുവായിരുന്നു കല്ലുപ്പ് പൊടിച്ച് പാക്കറ്റുകളിലാക്കി എംഡിഎംഎ ആണെന്ന

Read More »
Advertisement