സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപനം നടത്തി രോഹിത് ശര്‍മ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ. ഇനി ടെസ്റ്റ് കളിക്കാനില്ലെന്ന് രോഹിത് ശര്‍മ ബുധനാഴ്ച രാത്രിയാണ് സമൂഹമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. ഏകദിന ഫോര്‍മാറ്റില്‍ തുടര്‍ന്നും കളിക്കുമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കിയിട്ടുണ്ട്. 2024 ലെ ട്വന്റി20 ലോകകപ്പ് വിജയത്തിനു പിന്നാലെ രോഹിത് ട്വന്റി 20യില്‍നിന്നു വിരമിച്ചിരുന്നു.

”ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു വിരമിക്കുകയാണ്. വെള്ള ജഴ്‌സിയില്‍ രാജ്യത്തിനുവേണ്ടി കളിക്കാന്‍ സാധിച്ചത് വലിയ ആദരമായി ഞാന്‍ കണക്കാക്കുന്നു. വര്‍ഷങ്ങളായി എനിക്കു നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിന ക്രിക്കറ്റില്‍ ഇനിയും രാജ്യത്തിനായി ഞാന്‍ കളിക്കാനിറങ്ങും.” രോഹിത് ശര്‍മ പ്രതികരിച്ചു. 2024-25 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായപ്പോള്‍ തന്നെ, രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഐപിഎലിനു തൊട്ടുപിന്നാലെ ഇന്ത്യന്‍ ടീമിന് ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിക്കാനുണ്ട്. ഈ പരമ്പരയില്‍ ടീം ഇന്ത്യ ഇറങ്ങുക പുതിയ ക്യാപ്റ്റനു കീഴിലായിരിക്കും.
67 മത്സരങ്ങളില്‍നിന്ന് 12 സെഞ്ചറികളും 18 അര്‍ധ സെഞ്ചറികളുമുള്‍പ്പടെ 4301 റണ്‍സെടുത്താണ് രോഹിത് ടെസ്റ്റ് കരിയര്‍ അവസാനിപ്പിക്കുന്നത്. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ 31ന് പരമ്പര കൈവിട്ടിരുന്നു. തുടര്‍ച്ചയായി നിറം മങ്ങിയതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ സിഡ്‌നി ടെസ്റ്റില്‍ രോഹിത് കളിച്ചിരുന്നില്ല. അതിനു മുന്‍പ് നാട്ടില്‍ ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റില്‍ വൈറ്റ് വാഷ് തോല്‍വി വഴങ്ങിയതും രോഹിത് ശര്‍മയ്ക്കു നിരാശയായി.

ഓസ്‌ട്രേലിയയ്‌ക്കെതിരെ കഴിഞ്ഞ വര്‍ഷം നടന്ന മെല്‍ബണ്‍ ടെസ്റ്റിലാണ് രോഹിത് അവസാനമായി കളിച്ചത്. 2013 ല്‍ വെസ്റ്റിന്‍ഡീസിനെതിരെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തിലായിരുന്നു താരത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. ആദ്യ ഇന്നിങ്‌സില്‍ 177 റണ്‍സെടുത്ത രോഹിത് കളിയിലെ താരവുമായി. ഇന്നിങ്‌സിനും 51 റണ്‍സിനുമാണ് ഇന്ത്യ ഈ മത്സരം ജയിച്ചത്. ഇന്ത്യയെ 24 ടെസ്റ്റുകളില്‍ നയിച്ച രോഹിത്, 12 വിജയങ്ങള്‍ സ്വന്തമാക്കി. ഒന്‍പതു കളികളില്‍ തോല്‍വി വഴങ്ങി.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.