പാലക്കാട്: പാലക്കാട് രേഖകളില്ലാതെ കാറിൽ നിന്ന് 1.31 കോടി രൂപ പൊലീസ് പിടികൂടി. ജില്ലാ ലഹരി വിരുദ്ധ സ്കോഡും കൊഴിഞ്ഞാമ്പാറ പൊലീസും ശനിയാഴ്ച രാവിലെ ആറുമണിക്ക് വേലന്താളത്ത് നടത്തിയ വാഹന പരിശോധനയിലാണ് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് രേഖകളില്ലാതെ കടത്തുകയായിരുന്ന പണം പിടികൂടിയത്. 1,31,50,000 രൂപയാണ് പൊലീസ് പിടികൂടിയത്. കാറിൻ്റെ രഹസ്യ അറയിൽ സൂക്ഷിച്ചാണ് പണം കടത്താന്‍ ശ്രമിച്ചത്. കാറിലുണ്ടായിരുന്ന മലപ്പുറം പെരിന്തൽമണ്ണ, രാമപുരം, പനങ്ങനര, പൂളയ്ക്കൽ വീട്ടിൽ എസ് സുഫിയാൻ (47) എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി
ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്









