രണ്ട് വര്‍ഷം മുമ്പ് പിന്‍വലിച്ചിട്ടും 2,000 രൂപയുടെ നോട്ടുകള്‍ മുഴുവനായി തിരികെയെത്തിയിട്ടില്ല. ഇനിയും 6,181 കോടി രൂപ മൂല്യമുള്ള നോട്ടുകൾ തിരികെയെത്താൻ ഉണ്ടെന്നാണ് റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. 2023 മെയ് 19നാണ് 2,000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചത്. എന്നാൽ ഈ നോട്ടുകള്‍ക്ക് നിയമപരമായ സാധുതയുണ്ടെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.
അതായത് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതിന് തടസ്സമില്ല. സാധാരണ ബാങ്ക് ശാഖകളില്‍ 2,000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യം 2023 ഒക്ടോബര്‍ ഏഴുവരെയായിരുന്നു. അതേസമയം, ആര്‍ബിഐയുടെ 19 ഇഷ്യു ഓഫീസുകളില്‍ ഈ നോട്ടുകള്‍ ഇപ്പോഴും സ്വീകരിക്കുന്നുണ്ട്. നേരിട്ടോ തപാല്‍ വഴിയോ നോട്ട് കൈമാറാം. ഇന്ത്യാ പോസ്റ്റ് വഴി നോട്ടുകള്‍ അയയ്ക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
Content: Rs 2000 notes; Rs 6,181 crore worth of notes to be returned






