സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി റബ്ബര്‍വില ഉയരുന്നു, ലാറ്റക്‌സ് വിലയിലും വര്‍ധന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കര്‍ഷകര്‍ക്ക് പ്രതീക്ഷയുണര്‍ത്തി റബ്ബര്‍ വിലയില്‍ ഉണര്‍വ്. ആര്‍എസ്എസ്-4 കിലോയ്ക്ക് ശരാശരി 196-198 രൂപയായിരുന്ന വില ് 200-ലെത്തി. ഷീറ്റിനൊപ്പം ലാറ്റക്സ് വിലയും ഉയരുന്നുണ്ട്്. 200-ന് മുകളിലാണ് ലാറ്റക്സ് വില ഇപ്പോള്‍

മഴയായതിനാല്‍ ഉല്‍പാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണമായി കണക്കാക്കുന്നത്. വില ഉയര്‍ന്നുനില്‍ക്കുമ്പോള്‍ വിപണിയില്‍ ആവശ്യത്തിന് സ്റ്റോക്കില്ലെന്ന പ്രശ്നമുണ്ട്. വ്യാപാരികള്‍ക്ക് ആവശ്യത്തിന് ഷീറ്റ് കിട്ടാനില്ല. തായ്ലാന്‍ഡ്, ഇന്‍ഡൊനീഷ്യ പോലുള്ള റബ്ബറുല്‍പാദക രാജ്യങ്ങളില്‍ മഴ ശക്തമായതും ഉല്‍പാദനം കാര്യമായി മെച്ചപ്പെടാത്തതും ആഭ്യന്തരവിപണിക്ക് ഗുണകരമായി.

വ്യാപാരികള്‍ക്ക് ആവശ്യാനുസരണം ഷീറ്റ് കിട്ടാനില്ലാത്ത സാഹചര്യത്തില്‍ റബ്ബര്‍ വില ഇനിയും ഉയരുമെന്ന പ്രതീക്ഷയാണ് കര്‍ഷകര്‍ക്ക്. എന്നാല്‍ മൂന്നുദിവസത്തെ അവധിക്കുശേഷം തുറന്ന ബാങ്കോക്ക് വിപണിയില്‍ ഇന്നലെ (04.06.25) പത്തുരൂപയാണ് ഇടിഞ്ഞത്. ആര്‍എസ്എസ്-4 റബ്ബര്‍വില 198-ല്‍നിന്ന് 188 ആയി കുറഞ്ഞു. ചൈന വിപണിയില്‍നിന്ന് വിട്ടുനില്‍ക്കുന്നതാണ് പെട്ടെന്നുള്ള വിലയിടിവിന് കാരണമായി പറയുന്നത്. വിലയിടിവ് ഇനിയും തുടര്‍ന്നാല്‍ അത് ആഭ്യന്തരവിപണിയെ ബാധിച്ചേക്കാമെന്നും ആശങ്കയുണ്ട്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.