ചെന്നൈ: തെന്നിന്ത്യൻ സിനിമകളിലെ പ്രമുഖ നടി മീന രാഷ്ടീയത്തിലേക്കെന്ന് അഭ്യൂഹം. മീനയുടെ ഡൽഹി സന്ദർശനത്തോടെയാണ് രാഷ്ട്രീയപ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നത്. മീന ബിജെപിയില്‍ ചേരുമെന്നും പാര്‍ട്ടിയില്‍ സുപ്രധാന ചുമതലവഹിക്കുമെന്നുമാണ് വാർത്തകൾ പുറത്തു വരുന്നത്.
ഡല്‍ഹിയിലെത്തിയ മീന ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ സന്ദര്‍ശിച്ചിരുന്നു. ഉപരാഷ്ടപതി ജഗദീപ് ധൻകർ അടക്കമുള്ളവരുമായി മീന കൂടിക്കാഴ്ച നടത്തി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് നടി ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ.






