കീവ്: റഷ്യ–യുക്രൈൻ സമാധാന കരാറിൽ ധാരണയിലേക്ക് നീക്കം നടന്നതായി റിപ്പോർട്ട്. അബുദാബിയിൽ യു.എസ് ആർമി സെക്രട്ടറിയും റഷ്യൻ പ്രതിനിധികളും നടത്തിയ ചർച്ചയിൽ പുരോഗതിയുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പരിഷ്‌കരിച്ച യു.എസ് നിർദേശങ്ങൾ അംഗീകരിക്കാമെന്ന് പ്രസിഡന്റ് സെലൻസ്കി അറിയിച്ചു.
യുദ്ധം അവസാനിപ്പിക്കാൻ യു.എസ്–റഷ്യ ചർച്ചകൾ അബുദാബിയിൽ തുടർന്നു കൊണ്ടിരിക്കുകയാണ്. യുക്രൈനിന്റെ ദീർഘകാല സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് യു കെ, ഫ്രാൻസ്, ജർമ്മനി എന്നിവർ സംയുക്ത പ്രസ്താവനയും പുറപ്പെടുവിച്ചു. ചർച്ചകൾ കരാറിലേക്ക് നയിക്കുമെന്ന പ്രത്യാശ സെലൻസ്കി പ്രകടിപ്പിച്ചു.
യുദ്ധവിരാമ കരാറിനായി തന്റെ പ്രതിനിധിയായ സ്റ്റീവ് വിറ്റ്‌കോഫിനെ പുടിനുമായി ചർച്ചയ്ക്കായി മോസ്‌കോക്ക് അയയ്ക്കുമെന്നും ശേഷിക്കുന്ന വിഷയങ്ങൾ കുറവാണെന്നും മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.






