Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഓറഞ്ച് ദി വേൾഡ് ക്യാമ്പയിന്റെ ഭാഗമായി നടന്ന റാലി ഫ്ലാഗ് ഓഫ് ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ജില്ലാ വനിതാ ശിശു വികസന ഓഫീസും ജില്ലാ സങ്കൽപ്പ് ഹബ്ബ് ഫോർ വിമണിന്റെയും ആഭിമുഖ്യത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്കെതിരെയായി ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ ഭാഗമായി നടന്ന റാലി ഫ്ലാഗ് ഓഫ് ചെയ്തു. വിക്ടോറിയ കോളേജ് ഡാൻസ് ക്ലബ്ബിന്റെ ഫ്ലാഷ് മോബേടെയാണ് റാലി ആരംഭിച്ചത്. ചെറിയ കോട്ടമൈതാനത്ത് നിന്ന് ആരംഭിച്ച റാലിയിൽ വനിതാ ബൈക്ക് റൈഡേഴ്സ്, വിക്ടോറിയ, മേഴ്സി, ചിറ്റൂർ കോളേജുകളിലെ എൻ. എസ്.എസ്, എൻ.സി.സി, വിമൻസ് സെൽ അംഗങ്ങൾ, വിവിധ വകുപ്പ് ജില്ലാതല മേധാവികൾ, ജനപ്രതിനിധികൾ, സാമൂഹ്യപ്രവർത്തകർ, ഡബ്ല്യു സി.ഡി ജീവനക്കാർ എന്നിവർ അണിനിരന്നു.

വിവിധ നിറങ്ങളിൽ അണിനിരന്ന റാലി നഗരത്തിലൂടെ സഞ്ചരിച്ച് സിവിൽ സ്റ്റേഷനിൽ സമാപിച്ചു. ഡിസംബർ 10 വരെ 16 ദിവസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി സിവിൽ സ്റ്റേഷനിൽ നടന്ന ഹാൻഡ് പ്രിന്റ് ക്യാമ്പയിൻ ജില്ലാ വനിത ശിശു വികസന ഓഫീസർ ഡോ. പ്രേംന മനോജ് ശങ്കർ ഉദ്ഘാടനം ചെയ്തു.

ചിറ്റൂർ ഗവൺമെന്റ് കോളേജ് വിദ്യാർത്ഥികളുടെ സ്കിറ്റ്, മേഴ്സി കോളേജ് വിദ്യാർത്ഥികളുടെ ഫ്യൂഷൻ ഡാൻസ്, വിവിധ വകുപ്പ് ജീവനക്കാരുടെ കവിത ആലാപനം എന്നിവയും നടന്നു. പരിപാടിയിൽ ജില്ലാ പ്രോഗ്രാം ഓഫീസർ ടി.വി മിനിമോൾ, വനിതാ ശിശു വികസന ഓഫീസർ ഇ.ജെഷിത, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ആർ.രമ, വനിതാ ശിശു വികസന ഓഫീസ് ജൂനിയർ സൂപ്രണ്ട് രതി, ജില്ലാതലത്തിലെ ശിശു വികസന പദ്ധതി ഓഫീസർമാർ, വനിത ശിശു വികസന വകുപ്പ് ജീവനക്കാർ, ഹബ്ബ് ജീവനക്കാർ, പ്രോഗ്രാം ഓഫീസ് ജീവനക്കാർ, സ്കൂൾ കൗൺസിലർമാർ, വിവിധ കോളേജ് വിദ്യാർത്ഥികൾ തുടങ്ങി 350 ഓളം പേർ പങ്കെടുത്തു.

Recent News

Advertisement
WhiteswanTV Footer