തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡിലുള്ള മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ എസ്‌ഐടി.
വാസുവിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി കൊല്ലം വിജിലന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കുക.
ശബരിമലയില്‍ നിന്നും ശേഖരിച്ച സ്വര്‍ണപ്പാളികളുടെ സാമ്പിളുകള്‍ ഫൊറന്‍സിക് പരിശോധനക്കായി എസ്‌ഐടി ഇന്ന് കോടതിയില്‍ ഹാജരാക്കും.
സന്നിധാനത്തെ ശാസ്ത്രീയ പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് സാമ്പിളുകള്‍ ശേഖരിച്ചത്. കട്ടിളപാളികളിലും ശ്രീകോവിലിന് ചുറ്റുമുള്ള സ്വര്‍ണം പൂശിയ പാളികളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചു.
തുടര്‍ന്ന് സോപാനത്തെ പാളികള്‍ തിരികെ സ്ഥാപിച്ചു. ഏകദേശം പത്ത് മണിക്കൂറോളം നടത്തിയ പരിശോധനക്കൊടുവിലാണ് സാമ്പിള്‍ ശേഖരം പൂര്‍ത്തിയായത്.
കാലപ്പഴക്കം പരിശോധിക്കുന്നതിലൂടെ പാളികള്‍ വ്യാജമാണോ എന്ന് അറിയുന്നാന്‍ സാധിക്കുമെന്നാണ് നിഗമനം.






