എരുമേലി: കോട്ടയം എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. കണമല അട്ടിവളവിലാണ് സംഭവം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച ബസുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. മൂന്നരയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ഉടന്‍ തന്നെ എരുമേലി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.






