തൃശ്ശൂർ: ഈ വർഷത്തെ സഹൃദയവേദി സാഹിത്യ അവാർഡ് മലയാള നോവൽ വിഭാഗത്തിൽ വി.എഫ്. ബാബുവിനാണ് ലഭിച്ചത്. എച്ച് & സി ബുക്സ് പ്രസിദ്ധീകരിച്ച ‘കട്ടൻ കാപ്പിയിൽ’ എന്ന അദ്ദേഹത്തിന്റെ നോവലിനാണ് പുരസ്കാരം.
മനുഷ്യരുടെ ദിവസേനയുള്ള ജീവിതത്തിൽ നിന്ന് ഉയരുന്ന ഹൃദയസ്പർശിയായ അനുഭവങ്ങളെ ലളിതവും ആഴമുള്ള ആഖ്യാനശൈലിയിൽ അവതരിപ്പിച്ചതാണ് ഈ കൃതി ശ്രദ്ധേയമാകാൻ കാരണമെന്നും ജൂറി വിലയിരുത്തി. മലയാള നോവൽ സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഹൃദയവേദി വർഷം തോറും ഈ അവാർഡ് നൽകുന്നത്.
തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ നടന്ന ചടങ്ങിൽ പ്രമുഖ സാഹിത്യകാരനും കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ മുൻ വൈസ് ചാൻസലറുമായ ഡോ. ധർമ്മരാജ് അടാട്ട്, വി.എഫ്. ബാബുവിന് അവാർഡ് നൽകി. ‘കട്ടൻ കാപ്പിയിൽ’ എന്ന നോവൽ ഇതിനോടകം തന്നെ വായനക്കാരിൽ വലിയ സ്വീകാര്യത നേടിയിരുന്നു.






