സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹോർമുസിൽ കുടുങ്ങിയ കപ്പലുകളിൽ കാസർകോട്ടുകാരായ നാവികരും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ നിരവധി കപ്പലുകൾ കുടുങ്ങിയിരിക്കുകയാണ്. ഇവയിൽ കാസർകോട് ജില്ലയിലെ പള്ളിക്കര, ഉദുമ പഞ്ചായത്തുകളിൽ നിന്നുള്ള ക്യാപ്റ്റന്മാർ നിയന്ത്രിക്കുന്ന കപ്പലുകളും ഉൾപ്പെടുന്നു. 23 ദിവസമായി ഇവർ സുരക്ഷിത കേന്ദ്രങ്ങളിൽ നങ്കൂരമിട്ട് കാത്തിരിക്കുകയാണ്.

ഇന്ത്യൻ പതാകയിലുള്ള ഏകദേശം 22 കപ്പലുകൾക്ക് പുറമെ നിരവധി വിദേശ കപ്പലുകളിലും ഇന്ത്യൻ നാവികർ കുടുങ്ങിയിരിക്കുകയാണ്. അമേരിക്ക, ഇസ്രയേൽ, ഇറാൻ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം ശക്തമായതോടെ പ്രധാന കടൽമാർഗമായ ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതം തടസ്സപ്പെട്ടു. മിസൈലുകളും ഡ്രോണുകളും നിരന്തരം കപ്പലുകളുടെ സമീപത്ത് വീഴുന്ന സാഹചര്യമാണെന്ന് നാവികർ പറയുന്നു.

ഇത്രയും ഗുരുതരമായ സാഹചര്യം ഇതുവരെ കണ്ടിട്ടില്ലെന്നാണ് നാവികർ പറയുന്നത്. തുറമുഖത്ത് ചരക്ക് ഇറക്കുന്നതിനിടെ കപ്പലിന് സമീപത്ത് മിസൈലുകളും ഡ്രോണുകളും പതിച്ചതായും തുടർന്ന് നിർദേശം അനുസരിച്ച് കപ്പൽ സുരക്ഷിതമായി നങ്കൂരമിട്ടതായും. ഇതിനിടെ, ഭക്ഷണം, കുടിവെള്ളം, ഇന്ധനം തുടങ്ങിയ അവശ്യവസ്തുക്കൾ കുറയുന്നത് നാവികരിൽ ആശങ്കയുണ്ടാക്കുന്നു. സുരക്ഷിത യാത്രയ്ക്കായി നയതന്ത്രതലത്തിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്ന് കപ്പൽ കമ്പനികൾ അറിയിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.