സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിച്ചു; വോട്ടെണ്ണൽ ദിനവും ‘ഡ്രൈ ഡേ’

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മദ്യവിൽപനയ്ക്ക് നിരോധനമേർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മുതൽ മദ്യവിൽപന പൂർണ്ണമായി നിരോധിക്കാനാണ് തീരുമാനം.

ഘട്ടം തിരിച്ചുള്ള ഡ്രൈ ഡേ തീയതികൾ:

തെക്കൻ ജില്ലകൾ (ആദ്യഘട്ടം പോളിംഗ്): നിരോധനം: ഡിസംബർ 7, 8, 9 തീയതികളിൽ. *

വടക്കൻ ജില്ലകൾ (രണ്ടാം ഘട്ടം പോളിംഗ്): നിരോധനം: ഡിസംബർ 9, 10, 11 തീയതികളിൽ.

അതിർത്തികളിലും നിയന്ത്രണം:തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് അതിർത്തി സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക, പുതുച്ചേരി എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് കേരളം കത്തയച്ചിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്ന തീയതികൾ അടിസ്ഥാനമാക്കി ഈ സംസ്ഥാനങ്ങളുടെ അതിർത്തിയിൽ നിന്ന് 3 കിലോമീറ്റർ ചുറ്റളവിൽ മദ്യ നിരോധനം ഏർപ്പെടുത്തണമെന്ന് കത്തിൽ അഭ്യർത്ഥിച്ചു.വോട്ടെണ്ണൽ ദിനം:വോട്ടെണ്ണൽ നടക്കുന്ന ദിവസം സംസ്ഥാനം മുഴുവൻ ‘ഡ്രൈ ഡേ’ ആയിരിക്കും. ക്രമസമാധാന പാലനം ഉറപ്പാക്കാനും തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കാനും വേണ്ടിയാണ് ഈ നടപടി.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കോഴിക്കോട് കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത; നെറ്റിയിൽ മൂന്ന് സെന്റിമീറ്റർ ആഴത്തിലുള്ള മുറിവുകൾ

കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മൃതദ്ദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി പോയിൽകാവ് സ്വദേശി

Read More »

മെഡിക്കൽ കോളേജ് ഡോക്ടര്‍മാരുടെ സമരം പത്താം ദിവസത്തിലേക്ക്

തിരുവനന്തപുരം: സമരം ചെയ്യുന്ന മെഡിക്കൽ കോളജ് ഡോക്ടർമാരുമായി സർക്കാർ വീണ്ടും ചർച്ച നടത്തും. നാളെ ആരോഗ്യ മന്ത്രി ധനമന്ത്രിയുമായി ചർച്ച നടത്തും. ഇതിനുശേഷമായിരിക്കും കെജിഎംസിടിഎയുമായുള്ള ചർച്ച നടക്കുക. സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം

Read More »

പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല; പേര് പിന്നീട്

ചെന്നൈ: പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വികെ ശശികല. പേര് പിന്നീട് പ്രഖ്യാപിക്കും. കറുപ്പ്, വെള്ള, ചുവപ്പ് നിറങ്ങളിലുള്ള പാർട്ടി കൊടി പുറത്തിറക്കി. സിഎൻ അണ്ണാദുരൈ, എംജിആർ,

Read More »

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഡിവിഡന്‍റ് ലീഡേഴ്സ് 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: സുസ്ഥിരമായി ലാഭവിഹിതം നല്‍കുന്ന അടിസ്ഥാനപരമായി ശക്തമായ ഓഹരികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കാന്‍ നിക്ഷേപര്‍ക്ക് പിന്തുണ നല്‍കുന്ന രീതിയില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഡിവിഡന്‍റ് ലീഡേഴ്സ് 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു.

Read More »

ഓമ്‌നിടെക് എഞ്ചിനീയറിംഗ് ഐപിഒ ഫെബ്രുവരി 25 മുതല്‍

കൊച്ചി: ഓമ്‌നിടെക് എഞ്ചിനീയറിംഗ് ലിമിറ്റ‍ഡിന്റെ പ്രാഥമിക പൊതു ഓഹരി വില്‍പന (ഐപിഒ) 2026 ഫെബ്രുവരി 25 മുതല്‍ 27 വരെ നടക്കും. ഊർജ്ജം, ഓട്ടോമേഷന്‍, മോഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ വിവിധ മേഖലകള്‍ക്കുള്ള എഞ്ചിനിയറിങ് ഘടകങ്ങളുടെ

Read More »

വീണ്ടും അവയവദാനം; അഞ്ചുപേർക്ക് പുതുജീവനേകി ജിജിൻ മടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. വാഹനാപകടത്തിൽ മരിച്ച കിളിമാനൂർ സ്വദേശി ജിജിന്റെ ഹൃദയം, കരൾ, വൃക്കകൾ, കോർണിയ എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ക്ലർക്കാണ് ജിജിൻ. വാഹനാപകടത്തിൽ പരിക്കേറ്റ്

Read More »
Advertisement