സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

സമസ്ത ശതാബ്ദി- മനുഷ്യജാലിക സന്ദേശയാത്ര കിഴക്കൻ മേഖല സന്ദേശയാത്ര സമാപിച്ചു

പാലക്കാട്: സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര സമ്മേളനം, എസ്.കെ.എസ്.എസ്.എഫ് ജില്ലാ മനുഷ്യജാലിക എന്നിവയുടെ പ്രചാരണാർത്ഥം ജില്ലാ പ്രസിഡൻ്റ് സയ്യിദ് ഹുസൈൻ തങ്ങൾ നയിച്ച സന്ദേശയാത്ര പാലക്കാട്, ആലത്തൂർ, നെന്മാറ, ചിറ്റൂർ മണ്ഡലം പരിധിയിൽ നടന്നു. രാവിലെ 9.30ന് തെരുവത്ത് പള്ളി മഖാം സിയാറത്തോടെ ആരംഭിച്ച യാത്ര വൈകീട്ട് 5.30ന് ആലത്തൂരിൽ സമാപിച്ചു.

കുഴൽമന്ദം സെൻ്റർ, ഒലവക്കോട്, പുതുനഗരം, നെന്മാറ, ഇരട്ടക്കുളം എന്നിവിടങ്ങളിൽ യാത്രയ്ക്ക് സ്വീകരണം നൽകി.ചെയർമാൻ ശിഹാബുദ്ദീൻ അൻവരി, കൺവീനർ അലി പുളിനെല്ലി, റഹീം ആലംപള്ളം, ഷാഹുൽ ഹമീദ് ഫൈസി, ശരീഫ് പുതിയങ്കം, സുലൈമാൻ പുതുനഗരം, സജീർ പേഴുംകര, അബ്ദുൽ ഹഖ് റഹീമി, മുർഷിദ് ദാരിമി, സുബൈർ ഉലൂമി, ബാദുഷ ഉലൂമി, സ്വാദിഖ് കുഴൽമന്നം, ആബിദ് മുഹമ്മദ് ആലത്തൂർ, മജീദ് ചിതലി, മുസ്തഫ മുസ്ലിയാർ, അബ്ബാസ് ഫാളിലി, കമാൽ ആലത്തൂർ, നൂറുമുഹമ്മദ് ആലത്തൂർ എന്നിവർ നേതൃത്വം നൽകി.സമസ്തയുടെ പോഷക സംഘടനകളിലെ നേതാക്കളും കിഴക്കൻ മേഖല സമിതി അംഗങ്ങളും മേഖല ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement