സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ജപ്പാന് ആദ്യ വനിതാ പ്രധാനമന്ത്രിയായി സനയ് തകയ്ചി തിരഞ്ഞെടുക്കപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടോക്കിയോ: ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സനയ് തകയ്ചി (64) തിരഞ്ഞെടുക്കപ്പെട്ടു. നിലവിലുള്ള പ്രധാനമന്ത്രി ഷിഗേറു ഇഷിബ രാജിവച്ച ഒഴിവിലേക്കാണ് ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സനയ് തകയ്ചിയെ തിരഞ്ഞെടുത്തത്. പാര്‍ട്ടിയിലെ തീവ്ര വലതുപക്ഷ വിഭാഗത്തിന്റെ പ്രതിനിധിയായ തകയ്ചി 15ന് ചുമതലയേല്‍ക്കും. 1993 മുതല്‍ പാര്‍ലമെന്റംഗമായ തകയ്ചി പലതവണ മന്ത്രിയായിട്ടുണ്ട്.

ബ്രിട്ടനില്‍ പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചറെ ഹീറോ ആയി കാണുന്ന തകയ്ചി ‘ജപ്പാനിലെ താച്ചര്‍’ എന്നാണറിയപ്പെടുന്നത്. സാമ്പത്തിക മേഖലയിലെ മാന്ദ്യവും വിലക്കയറ്റവും മൂലം ഉണ്ടായ ജനരോഷത്തെ പുതിയ നേതാവിലൂടെ മറികടക്കാനാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ലക്ഷ്യമിടുന്നത്. യുഎസുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ‘ജപ്പാന്‍ തിരിച്ചെത്തി’ എന്ന സന്ദേശം പ്രചരിപ്പിക്കുമെന്നും തകയ്ചി പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറിലാണ് ഇഷിബ പ്രധാനമന്ത്രിയായത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താനും പാര്‍ട്ടിയെ നവീകരിക്കാനും ലക്ഷ്യമിട്ടുള്ള നയപദ്ധതികളുമായി ഭരണം തുടങ്ങിയെങ്കിലും തൊട്ടു പിന്നാലെ നടന്ന അധോസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും സഖ്യകക്ഷികള്‍ക്കും ഭൂരിപക്ഷം നഷ്ടമായി. ജൂലൈയിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ ദയനീയ പരാജയത്തിനുശേഷമാണ് ഷിഗേറു ഇഷിബ രാജി പ്രഖ്യാപിച്ചത്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.