സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മുതലപ്പൊഴിയിലെ മണൽ നീക്കം; മത്സ്യത്തൊഴിലാളി സംയുക്ത സമരസമിതി തിങ്കളാഴ്ച ദേശീയ പാത ഉപരോധിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മുതലപ്പൊഴി ഹാർബറിലെ മണൽ നീക്കവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ദേശീയ പാത ഉപരോധിക്കാൻ തീരുമാനം. മത്സ്യത്തൊഴിലാളി സംയുക്ത സമരസമിതിയുമായുള്ള മന്ത്രി തല ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി. മന്ത്രിയുടെ തീരുമാനം അംഗീകരിക്കില്ല. അഴിമുഖത്ത് ഡ്രജ്ജിംഗ് കാര്യക്ഷമമാകാതെ പൊഴി മുറിക്കാൻ അനുവദിക്കില്ലെന്നാണ് സമരസമിതിയുടെ തീരുമാനം. പൊഴി മുറിക്കാൻ അധികൃതർ എത്തിയാൽ തടയുമെന്നും മത്സ്യത്തൊഴിലാളി സംയുക്ത സമരസമിതി അറിയിച്ചു. വിഷയത്തിൽ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി മന്ത്രി സജി ചെറിയാൻ ഇന്നലെ ചർച്ച നടത്തിയിരുന്നു.

മണൽ നീക്കം കാര്യക്ഷമമാക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് മന്ത്രിമാരായ സജി ചെറിയാനും വി ശിവൻകുട്ടിക്കും സിഐടിയു നിവേദനം കൈമാറിയിരുന്നു. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് മണലടിഞ്ഞ് പൊഴിമുഖം പൂർണമായും അടഞ്ഞതോടെ കടലിൽ പോകാൻ കഴിയാത്ത അവസ്ഥയിലാണ് മത്സ്യത്തൊഴിലാളികൾ. വർഷങ്ങൾക്കുശേഷമാണ് മുതലപ്പൊഴി പൂർണമായും മണലടിഞ്ഞ് പൊഴിമുഖം അടയുന്നത്. കഴിഞ്ഞ സെപ്റ്റംബർ മുതൽ മുതലപ്പൊഴിയിൽ ഡ്രെജ്ജിങ് മുടങ്ങിയതോടെയാണ് പൊഴി അടഞ്ഞത്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.