സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

EXCLUSIVE: ഒറ്റപ്പാലവും ഷൊർണൂരുമല്ല; സന്ദീപ് വാര്യർക്ക് തൃശൂർ

കൊച്ചി: ബിജെപി വിട്ട് കോൺഗ്രസിലേക്ക് വന്ന സന്ദീപ് വാര്യരെ കെപിസിസി ജനറൽ സെക്രട്ടറിയായി പ്രഖ്യാപിക്കുമെന്നതിൽ ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. പാർട്ടി സ്ഥാനത്തിന് പുറമേ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏതെങ്കിലും മണ്ഡലത്തിലേക്ക് പരിഗണിക്കുമെന്ന കാര്യവും ചർച്ചയായിരുന്നു. അദ്ദേഹത്തിന്റെ ജില്ലയായ പാലക്കാട് തന്നെ, വ്യക്തിപരമായി ഏറ്റവും അധികം ബന്ധങ്ങൾ കൂടിയുള്ള ഒറ്റപ്പാലം, ഷോർണൂർ മണ്ഡലങ്ങളിൽ സ്ഥാനാർഥി ആകുമെന്ന സൂചനകൾ ആയിരുന്നു ഒരു ഘട്ടത്തിൽ പുറത്തുവന്നിരുന്നത്. എന്നാൽ, തൃശ്ശൂർ മണ്ഡലത്തിൽ അട്ടിമറി വിജയത്തിന് സന്ദീപിനെ കോൺഗ്രസ് ഇറക്കുമെന്നാണ് ചില കേന്ദ്രങ്ങളിൽ നിന്നും അറിയുവാൻ കഴിയുന്നത്. കോൺഗ്രസിന് ബാലികേറാ മലയൊന്നും അല്ലാത്ത തൃശ്ശൂരിൽ തുടർച്ചയായി വിജയിച്ചു കൊണ്ടിരിക്കുന്നത് എൽഡിഎഫ് സ്ഥാനാർത്ഥികളാണ്. കരുണാകരന്റെ മകളും കെ മുരളീധരന്റെ സഹോദരിയുമായ പത്മജാ വേണുഗോപാലിനെ പലയാവർത്തി പരിഗണിച്ചിട്ടും തൃശ്ശൂരിൽ ഏശിയിരുന്നില്ല. അവിടെക്കാണ് സന്ദീപിനെ പാർട്ടി നിയോഗിക്കുവാൻ ഒരുങ്ങുന്നത്. ബിജെപി വിട്ടുവന്ന സന്ദീപിന് കോൺഗ്രസിനുള്ളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സന്ദീപിനെ സ്ഥാനാർത്ഥി ആക്കുന്നതിലൂടെ തങ്ങളിൽ നിന്നും വിട്ടുപോയ പരമ്പരാഗത ഹിന്ദു വോട്ടുകളെ വീണ്ടും തിരികെ കൊണ്ടുവരുവാൻ കഴിയുമെന്ന് കോൺഗ്രസ്‌ കരുതുന്നു. മണ്ഡലത്തിൽ ഏറ്റവും അധികം ഉള്ളത് ക്രൈസ്തവ, ഹിന്ദു നായർ വോട്ടുകളാണ്. ഈ വോട്ടുകളെ സമാഹരിക്കുവാൻ സന്ദീപിന് കഴിയും. അത്തരം ആലോചനകൾ ഉണ്ടാകുമ്പോൾ കാലങ്ങളായി മണ്ഡലത്തിൽ വിജയക്കൊടി പാറിപ്പിക്കുവാൻ കഴിയാത്തതുകൊണ്ട് തന്നെ ആരും തന്നെ എതിർക്കുവാനും സാധ്യതയില്ല. അതേസമയം, ബിജെപിയിലെ അസംതൃപ്തരെ കോൺഗ്രസ് പാളയത്തിലേക്ക് എത്തിക്കുവാനുള്ള സന്ദീപ് വാര്യരുടെ നീക്കങ്ങളെ കോൺഗ്രസ് നേതൃത്വം ആവേശപൂർവ്വമാണ് കാണുന്നത്. ദേശീയതലത്തിൽ പലരും കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിലെ സംഭവവികാസങ്ങളിൽ കോൺഗ്രസ് ദേശീയ നേതൃത്വം സംതൃപ്തരാണ്. എന്നാൽ കോൺഗ്രസിന്റെ നീക്കങ്ങളെ ശ്രദ്ധയോടെയാണ് ബിജെപി നേതൃത്വം വീക്ഷിക്കുന്നത്. ഒരുപക്ഷേ തൃശൂരിൽ സന്ദീപ് സ്ഥാനാർത്ഥിയായാൽ പത്മജാ വേണുഗോപാലിനെ തന്നെ രംഗത്തിറക്കി അട്ടിമറി വിജയം നേടുവാനും ബിജെപി ശ്രമം നടത്തിയേക്കാം. പത്മജയുടെ സ്ഥാനാർത്ഥിത്വം എൽഡിഎഫ് ആകട്ടെ വലിയ പ്രചാരണ ആയുധമാക്കി മാറ്റുകയും ചെയ്യും. അത്തരം ഒരു ആശങ്കയും കോൺഗ്രസ് നേതൃത്വത്തിനുണ്ട്. എന്തായാലും, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാവരും ഉറ്റുനോക്കുന്ന മണ്ഡലമായി തൃശ്ശൂർ മാറുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement