മുംബൈ: ടി20 ലോകകപ്പ് രണ്ടാം സെമി ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മോശമല്ലാത്ത തുടക്കം. അഭിഷേക് ശര്‍മ്മയെ തുടക്കത്തിലെ നഷ്ടപ്പെട്ടെങ്കിലും മികച്ച ഫോമിലുള്ള മലയാളി താരം സഞ്ജു സാംസന്റെ വെടിക്കെട്ട് പവര്‍പ്ലേയില്‍ ഭേദപ്പെട്ട സ്കോറിലേക്ക് ഇന്ത്യയെ എത്തിക്കുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 6 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയിലാണ്. 20 പന്തില്‍ 41 റണ്‍സുമായി സഞ്ജുവും 16 റണ്‍സോടെ ഇഷാന് കിഷനുമാണ് ക്രീസില്‍.

