ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഡല്‍ഹി ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു. അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ സഞ്ജു സാംസണാണ് വിജയശില്‍പി. സഞ്ജു പുറത്താവാതെ 52 പന്തില്‍ 87 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. മികച്ച രീതിയില്‍ പന്തെറിഞ്ഞ ചെന്നൈയുടെ ബൗളിങ് നിരയുടെ മുന്നില്‍ ഡല്‍ഹി തകരുകയായിരുന്നു.




