കോഴിക്കോട് : കോഴിക്കോട് കുന്ദമംഗലത്ത് ഓം തീർത്ഥം സായി മന്ദിരം സത്യസായി ബാബയുടെ 100-ാം ജന്മദിനം 23ന് ആഘോഷിക്കും. പുലർച്ചെ 5.20 മുതൽ വൈകീട്ട് 4 വരെ പടനിലം വയനാട് റോഡിലുള്ള മലബാർ റെസിഡൻസി ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്. സ്വാമി ചിദാനന്ദപുരി രാവിലെ 11ന് പ്രഭാഷണം നടത്തും.






