Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കും സൗദിയിൽ സമ്പൂർണ്ണ നിരോധനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: ഇന്ത്യയിൽ നിന്നുള്ള കോഴിക്കും മുട്ടക്കും സമ്പൂ‍‌ർണ നിരോധനമേർപ്പെടുത്തി സൗദി അറേബ്യ. ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കുമാണ് സൗദിയുടെ നിരോധനം. പക്ഷിപ്പനി റിപ്പോ‍‌ർട്ട് ചെയ്തതിനെത്തുട‍‌‌‍‍‌ർന്നതാണ് നടപടി. സൗദി ഫുഡ് ആന്റ് ഡ്ര​ഗ് അതോറിറ്റി (എസ്എഫ്ഡിഎ) ആണ് നിരോധനത്തിന് പിന്നിൽ. കേരളത്തിൽ ആലപ്പുഴയിലും കണ്ണൂരിലുമുൾപ്പെടെ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.

അതേ സമയം, മഞ്ഞുമൂടിക്കിടക്കുന്ന അന്‍റാർട്ടിക്ക ഭൂഖണ്ഡത്തിലെ വന്യജീവികൾക്കിടയിൽ അതീവ മാരകമായ പക്ഷിപ്പനി പടരുന്നതായി ഗവേഷകരുടെ മുന്നറിയിപ്പുണ്ട്. വൈറസ് ബാധിക്കുന്ന ജീവികളിൽ 100 ശതമാനം മരണനിരക്കിന് ഈ രോഗം കാരണമായേക്കാമെന്ന് പ്രമുഖ ചിലിയൻ ഗവേഷകനായ വിക്ടർ നീര വ്യക്തമാക്കി.

2024 ഏപ്രിലിൽ വിക്ടർ നീരയും സംഘവും ‘സ്കുവ’എന്നറിയപ്പെടുന്ന അഞ്ച് സമുദ്രപക്ഷികളിലാണ് ഈ മാരകമായ വൈറസ് വകഭേദം ആദ്യമായി തിരിച്ചറിഞ്ഞത്. ഇത് ബാധിച്ചാൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഒരു പ്രദേശത്തെ 90 മുതൽ 100 ശതമാനം വരെ ജീവികൾ ചത്തൊടുങ്ങാൻ സാധ്യതയുണ്ട്. ഏകദേശം 900 കിലോമീറ്ററോളം നീളുന്ന തീരപ്രദേശങ്ങളിൽ വൈറസ് സാന്നിധ്യം ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer