തൃശ്ശൂർ: അംബേദ്കർ സ്വപ്നം കണ്ട ഭാരതം നരേന്ദ്രമോദിയിലൂടെ യഥാർഥ്യമാകുകയാണെന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു പട്ടികജാതി മോർച്ച ചാലക്കുടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അംബേദ്കർ സ്മൃതി ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനാ ശില്പിയായ അംബേദ്കറെ കോൺഗ്രസ്സ് ഇന്ത്യയുടെ രാഷ്ട്രീയഭൂപടത്തിൽ നിന്നും അയിത്തം കൽപ്പിച്ച് മാറ്റി നിർത്തുകയായിരുന്നു. ആദ്യത്തെ പൊതു തിരഞ്ഞെടുപ്പിൽ അംബേദ്‌കറെ പരാജയപ്പെടുത്തുന്നതിനു ശ്രമിച്ചത് കോൺഗ്രസ്സും സിപിഎം ചേർന്നാണ്. അംബേദ്കർക്ക് അർഹമായ പരിഗണന നൽകിയത് ബിജെപി സർക്കാറാണ്. അംബേദ്‌കറുടെ സ്മരണകൾ നിലനിർത്തുന്നതിനും ആശയങ്ങൾ നടപ്പിലാക്കിയതും മോദി സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
ബിജു അധ്യക്ഷത ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്. അനിൽകുമാർ. ടീ .വി ഷാജി. ശശി വട്ടേക്കാട്. സരസ്വതി രവി , കെ പി ജോണി. കെജി സുന്ദരൻ എന്നിവർ നേതൃത്വം നൽകി.






