കോട്ടയം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം സ്ഥാപിച്ച സയൻസ് സിറ്റിയുടെ ഒന്നാംഘട്ട ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷയാകും. കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്, സഹകരണ രജിസ്ട്രാർ വകുപ്പ് മന്ത്രി വി എൻ വസവാൻ എന്നിവർ മുഖ്യാതിഥികളാകും.
എംപിമാരായ ജോസ് കെ മാണി, ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ മോൻസ് ജോസഫ്, സി കെ ആശ, നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം ഡയറക്ടർ ജനറൽ എ ഡി ചൗധരി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ജോൺ വി സാമുവൽ എന്നിവർ പങ്കെടുക്കും.
കോട്ടയം കുറവിലങ്ങാട് പഞ്ചായത്തിലെ കോഴയിൽ സംസ്ഥാന സർക്കാർ അനുവദിച്ച 30 ഏക്കർ ഭൂമിയിലാണ് വിശാലമായ സയൻസ് സിറ്റി ഒരുങ്ങിയിരിക്കുന്നത്. അപൂർവയിനം വന സുഗന്ധവ്യഞ്ജന ഫല ഔഷധ ഉദ്യാന സസ്യങ്ങൾ എന്നിവ ഉൾക്കൊള്ളിച്ച് കുറവിലങ്ങാട് പഞ്ചായത്തിന്റെയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ ജൈവവൈവിധ്യ പാർക്ക് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഉദ്യാനത്തിന്റെ നിർമ്മാണവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
Content: Science City; Chief Minister Pinarayi Vijayan to inaugurate the first phase






