കോഴിക്കോട്: മുണ്ടിക്കൽതാഴത്തിന് സമീപം ചേവരമ്പലം മിനി ബൈപ്പാസിൽ വ്യാഴാഴ്ച കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഇടിച്ച കാറിന്റെ ഡ്രൈവറെ തിരിച്ചറിഞ്ഞതായി ചേവായൂർ പൊലീസ് അറിയിച്ചു. പെരുവയൽ മുണ്ടക്കൽ ചോലക്കൽ സുബ്രഹ്‌മണ്യൻ ആണ് അപകടത്തിൽ മരിച്ചത്. KL 11 CC 4228 നമ്പർ കാറാണ് അപകടം വരുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
ഡ്രൈവറുടെ ഫോൺ കണ്ടെത്തിയിട്ടുണ്ട്. ഇയാൾ ഉടൻ പിടിയിലാകുമെന്ന് എസ്.ഐ. എൻ.കെ. അബ്ദുൾ റഷീദ് പറഞ്ഞു.പോസ്റ്റ്‌മോർട്ടത്തിന് ശേഷം സുബ്രഹ്‌മണ്യൻ്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുബ്രഹ്‌മണ്യൻ്റെ ഭാര്യ ഷൈനി (44)യുടെ കാലിന് ശസ്ത്രക്രിയ നടത്തി. ഇവരെ ഐ.സി.യു.വിലേക്ക് മാറ്റി.










