പാലക്കാട്: ഒറ്റപ്പാലം നഗരസഭയിൽ ഭിന്നശേഷിവിഭാഗത്തിൽ പെട്ടവർക്ക് സൈഡ് വീലോടുകൂടിയ സ്കൂട്ടർ വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ എം കെ ജയസുധ വിതരണം ഉദ്ഘാടനം നിർവഹിച്ചു. ഒറ്റപ്പാലം നഗരസഭയുടെ ജനകീയ ആസൂത്രണം 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സൈഡ് വീലോടുകൂടിയ സ്കൂട്ടർ ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്ക് വിതരണം ചെയ്തത്. അർഹരായ രണ്ടുപേർക്ക് നഗരസഭ ചെയർപേഴ്സൺ എം കെ ജയസുധ സ്കൂട്ടറുകൾ നൽകി.വൈസ് ചെയർമാൻ കെ രാജേഷ് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ സുനീറ മുജീബ്,ടി സബിത, ആറു മണികണ്ഠൻ, കൗൺസിലർമാരായ പി വി സായ്കിരൺ, ടി കെ ഗീതിക, ഐസിഡിഎസ് സൂപ്പർവൈസർ എം പി ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?
വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സംഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-









