കോഴിക്കോട്: നാദാപുരത്ത് സഹോദരങ്ങളെ ആക്രമിച്ച് ഒളിവില്‍പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ് . ചുറക്കുനി ബഷീറാണ് സഹോദരങ്ങളെ വെട്ടി പരുക്കേല്‍പ്പിച്ച ശേഷം ഒളിവില്‍പോയത്. അലമാരയില്‍ സൂക്ഷിച്ച വാള് ഉപയോഗിച്ചാണ് പ്രതി ആക്രമിച്ചത്. സമൂഹ മാധ്യമത്തില്‍ പ്രതി നടത്തിയ മോശം പരാമര്‍ശത്തെ കുറിച്ച് ചോദിക്കാനായി എത്തിയപ്പോഴാണ് സഹോദരങ്ങളായ നാസറിനും സലീമിനും വെട്ടേറ്റത്.
ഇന്നലെ രാത്രിയാണ് സഹോദരങ്ങളായ ഊരം വീട്ടില്‍ നാസര്‍, സലീം എന്നിവര്‍ക്കാണ് വെട്ടേറ്റത്. അയല്‍വാസിയായ ചിറക്കുനി ബഷീര്‍ ആണ് വെട്ടിയത്. ഒളിവില്‍പ്പോയ പ്രതിക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.ഇയാള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
.






