Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുതിർന്ന നേതാവ് എസ്. സെമ്മലൈ പാർട്ടി വിട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെ മുതിർന്ന നേതാവ് എസ്. സെമ്മലൈ പാർട്ടി വിട്ടു. തിങ്കളാഴ്ചയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിക്ക് രാജിക്കത്ത് സമർപ്പിച്ചു.

മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണശേഷം പാർട്ടിക്കുള്ളിൽ വർധിച്ച ഭിന്നതയും അവസരങ്ങളുടെ കുറവും ചൂണ്ടിക്കാട്ടിയാണ് സെമ്മലൈ രാജിവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടിക്കുള്ളിൽ നടക്കുന്ന സംഭവവികാസങ്ങൾ പ്രവർത്തകരിൽ വലിയ നിരാശയുണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു. നേതാക്കളുടെ അഹങ്കാരവും ആരോഗ്യകരമായ ചർച്ചകളുടെ അഭാവവും കാരണം പാർട്ടി ദുർബലമാകുകയാണെന്നും അദ്ദേഹം ആരോപിച്ചു. മറ്റ് പാർട്ടികളിലേക്കൊന്നും പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം സർക്കാരിനെ അനുകൂലിച്ച് നിർണായക വോട്ടെടുപ്പിൽ വോട്ട് ചെയ്തതിനെ തുടർന്ന് മുതിർന്ന നേതാക്കളായ എസ്. പി. വേലുമണി ഉൾപ്പെടെയുള്ളവരെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് എടപ്പാടി കെ. പളനിസ്വാമി നീക്കം ചെയ്തിരുന്നു. കൂറുമാറ്റ നിരോധന നിയമം പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയതായും റിപ്പോർട്ടുണ്ട്.

സി. വി. ശൺമുഖം, സി. വിജയഭാസ്കർ, നാഥം ആർ. വിശ്വനാഥൻ തുടങ്ങിയ മുതിർന്ന നേതാക്കളെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിലെ 47 എം.എൽ.എമാരിൽ 25 പേർ പാർട്ടി വിപ്പ് ലംഘിച്ച് തമിഴക വെട്രി കഴകം സർക്കാരിനെ അനുകൂലിച്ച് വോട്ട് ചെയ്തതായാണ് റിപ്പോർട്ട്.

Tags :

Recent News

Advertisement
WhiteswanTV Footer