Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുതിർന്ന നേതാക്കൾ പുറത്ത്, മണ്ഡലങ്ങൾ ഘടകകക്ഷികൾക്ക് : ബിജെപിയിൽ പൊട്ടിത്തെറി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ബിജെപി പുറത്തിറക്കിയ ആദ്യഘട്ട സ്ഥാനാർഥി പട്ടികയെച്ചൊല്ലി പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി.എസ്. ശ്രീധരൻപിള്ള, എം.ടി. രമേശ് എന്നിവരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതാണ് ഒരു വിഭാഗം നേതാക്കളെയും അണികളെയും ചൊടിപ്പിച്ചിരിക്കുന്നത്. 47 മണ്ഡലങ്ങളിലേക്കുള്ള പട്ടികയിൽ വി. മുരളീധരൻ, കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയ പ്രമുഖർ ഇടംപിടിച്ചപ്പോൾ കുമ്മനത്തെയും ശ്രീധരൻപിള്ളയെയും പോലുള്ള മുതിർന്നവരെ തഴഞ്ഞത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.


​പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങൾ ഘടകകക്ഷികൾക്ക് വിട്ടുനൽകിയതിലും കടുത്ത പ്രതിഷേധമുണ്ട്. ശബരിമല ഉൾക്കൊള്ളുന്ന റാന്നി മണ്ഡലം അടുത്തിടെ മുന്നണിയിലെത്തിയ ട്വന്റി-20ക്ക് നൽകിയതിനെതിരെ പ്രാദേശിക ബിജെപി ഘടകം രംഗത്തെത്തി. ഗോവ ഗവർണർ സ്ഥാനം ഒഴിഞ്ഞ് തിരിച്ചെത്തിയ പി.എസ്. ശ്രീധരൻപിള്ളയെ റാന്നിയിൽ മത്സരിപ്പിക്കണമെന്നായിരുന്നു പ്രാദേശിക വികാരം. എന്നാൽ ഇവിടെ ട്വന്റി-20 ക്രിസ്ത്യൻ സ്ഥാനാർത്ഥിയെ നിശ്ചയിച്ചതിലും ബിജെപി പ്രവർത്തകർക്ക് അതൃപ്തിയുണ്ട്.


​കുമ്മനം രാജശേഖരനോ എം.ടി. രമേശോ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ആറന്മുള മണ്ഡലം ബിഡിജെഎസിന് നൽകിയതും തൃപ്പൂണിത്തുറ മണ്ഡലം ട്വന്റി-20ക്ക് വിട്ടുകൊടുത്തതും പ്രതിഷേധത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. തൃശ്ശൂരിലെ പ്രമുഖ നേതാവായ ബി. ഗോപാലകൃഷ്ണനും ഇത്തവണ സീറ്റ് ലഭിച്ചിട്ടില്ല. ജില്ലാ അധ്യക്ഷന്മാരുള്ള മണ്ഡലങ്ങൾ പോലും ഘടകകക്ഷികൾക്ക് നൽകിയത് വി. മുരളീധരന്റെ താല്പര്യപ്രകാരമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പ്രധാന മണ്ഡലങ്ങളും മുതിർന്ന നേതാക്കളും ഒഴിവാക്കപ്പെട്ടത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ മുന്നറിയിപ്പ്.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer