ബെംഗളൂരു: ബെംഗളൂരുവിൽ ഡെലിവറി ബോയ് ഉപഭോക്താവിനെ മർദിച്ചെന്ന് പരാതി. വീടിന്റെ ലൊക്കേഷൻ തെറ്റായി നൽകിയെന്നാരോപിച്ചാണ് സെപ്റ്റോ ഡെലിവറി ബോയ് ഉപഭോക്താവിനെ മർദിച്ചത്. മർദനത്തിന് പുറമേ ഇയാൾ ഉപഭോക്താവിനെ അസഭ്യം പറയുകയും ചെയ്തു. മെയ് 21 ന് ബെംഗളൂരു ബസവേശ്വര നഗറിലാണ് സംഭവം.
ഇത് ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങൾ കയ്യാങ്കളിയിലേയ്ക്ക് എത്തിയത്. കണ്ണിന് പരിക്കേറ്റ ഉപഭോക്താവ് നിലവിൽ ചികിത്സയിലാണ്. സംഭവത്തിൽ ഉപഭോക്താവിൻ്റെ പരാതിയിൽ ഡെലിവറി ബോയ് വിഷ്ണു വർദ്ധനെതിരെ പൊലീസ് കേസെടുത്തു.






