സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പ്രവാസികൾക്ക് തിരിച്ചടി; സ്വദേശിവത്ക്കരണം ശക്തമാക്കാൻ പുതിയ നിയമങ്ങളുമായി ഒമാൻ

മസ്കറ്റ്: ഒമാനില്‍ സ്വദേശിവത്ക്കരണം കൂടുതല്‍ ശക്തമാക്കുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിദേശ സ്ഥാപനങ്ങളും പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു സ്വദേശിയെയെങ്കിലും നിയമിക്കണമെന്നാണ് പുതിയ നിര്‍ദേശം. പുതിയ നിയമ പ്രകാരം ചെറിയ കമ്പനികളും സ്വദേശിവത്ക്കരണത്തിന്റെ പരിധിയില്‍ ഉൾപ്പെടും. ഒമാനില്‍ വിദേശ മൂലധന നിക്ഷേപ നിയമത്തിലെ എക്‌സിക്യൂട്ടീവ് റെഗുലേഷനുകളിലെ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തികൊണ്ടാണ് പുതിയ നിയമനം നടപ്പിലാക്കുന്നത്.

വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ പുതിയ നിയമപ്രകാരം വിദേശ ഉടമസ്ഥതയിലുള്ള എല്ലാ സ്ഥാപനങ്ങളും കമ്പനികളും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും നിയമിക്കണം. ജീവനക്കാരന്റെ വിശദാംശങ്ങള്‍ സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഫണ്ടില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും നിയമത്തില്‍ പറയുന്നു.

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വലുതും ചെറുതുമായ എല്ലാ കമ്പനികള്‍ക്കും പുതിയ നിര്‍ദേശങ്ങള്‍ ബാധകമാണ്. പ്രമേയം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതന്റെ പിറ്റേന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍, വര്‍ക്ക് പെര്‍മിറ്റ് ഇഷ്യൂ ചെയ്യല്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരിക്കും കാലാവധി നിശ്ചയിക്കുക.

Advertisement

ജഡ്ജിയെ വെട്ടിക്കൊല്ലുമെന്ന് ഭീഷണി; 39കാരനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു

കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ വകുപ്പ് ചുമത്തി ജയിലില്‍ അടച്ചു. കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് സ്വദേശി റോഷന്‍ ജേക്കബ് ഉമ്മനെ(39)തിരെയാണ് പൊലീസ് നടപടി. താമരശ്ശേരി, കോഴിക്കോട് ടൗണ്‍, കണ്ണൂര്‍, വളപട്ടണം

Read More »

എന്തുകൊണ്ട് നമ്മൾ തോറ്റു? തലപുകച്ച് മാനേജ്മെന്റും ആരാധകരും

അഹമ്മദാബാദ്: അവസാനം അടി തെറ്റി, ആന വീണു! ടീം ഇന്ത്യയുടെ അമിത ആത്മവിശ്വാസത്തിനേറ്റ കനത്ത പ്രഹരമാണ് സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റ വമ്പൻ തോൽവി. അതും ഇഞ്ചോടിഞ്ച് പോരാടി വീണതല്ല, സ്വന്തം കാണികൾക്ക് മുന്നിൽ

Read More »

ഇന്ത്യക്കാർ എത്രയും വേഗം ഇറാൻ വിടണം; നിർദേശം നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഇറാൻ–അമേരിക്ക സംഘർഷ സാധ്യത ശക്തമാകുന്ന സാഹചര്യത്തിൽ, ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് കേന്ദ്രസർക്കാർ നിർദേശം നൽകി. പൗരന്മാരുടെ സുരക്ഷ മുൻനിർത്തി ഇന്ത്യൻ എംബസി അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Read More »

നിർബന്ധിപ്പിച്ച് ബീഫ് കഴിപ്പിക്കുന്നു; ന്യായീകരിച്ച് സംവിധായകൻ

മുംബൈ: ‘കേരള സ്റ്റോറി 2’ വിവാദം കൂടുതൽ കൊഴുക്കുന്നു. സിനിമയുടെ ട്രെയിലറിലെ ബീഫ് കഴിപ്പിക്കുന്ന സീനിനെതിരെ രൂക്ഷ വിമർശനം നടത്തിയ ബോളിവുഡ് സംവിധായകൻ അനുരാ​ഗ് കശ്യപിന് മറുപടിയുമായി സിനിമയുടെ സംവിധായകൻ കാമാഖ്യ നാരായൺ സിങ്.

Read More »

രാഹുലിനെതിരായ രണ്ടാം ബലാത്സം​ഗ കേസ്; ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസിൽ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. ജാമ്യ വ്യവസ്ഥയിലെ അഞ്ചാം ഉപാധി ലംഘിച്ചുവെന്നാരോപിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. അതിജീവിതയെ സ്വാധീനിക്കാൻ പാടില്ലെന്ന നിബന്ധന പ്രതി ലംഘിച്ചുവെന്നാണ്

Read More »

പശ്ചിമേഷ്യ കത്തും; ഇന്ത്യക്കാരോട് ഇറാൻ വിടാൻ കേന്ദ്രം

ടെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിൽ യുദ്ധഭീതി കൂടിവരുന്നതിനിടെ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് എത്രയും വേ​ഗം രാജ്യം വിടാൻ നിർദേശം നൽകി കേന്ദ്ര സർക്കാർ. അതീവ ജാ​ഗ്രതാ നിർദേശമാണ് ഇറാനിലെ ഇന്ത്യൻ എംബസി പുറപ്പെടുവിച്ചിരിക്കുന്നത്. ഇറാനിലുള്ള

Read More »
Advertisement