Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലൈംഗികാതിക്രമ കേസ്; സംവിധായകൻ രഞ്ജിത്തിനെതിരെ കുറ്റപത്രം ഇന്ന് നൽകും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. കുറ്റപത്രം നൽകുന്നതിനുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചതായി പൊലീസ് അറിയിച്ചു. ഇന്ന് ഓൺലൈനായി കുറ്റപത്രം അപ്‌ലോഡ് ചെയ്യുമെന്നാണ് വിവരം.

ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് അപമാര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് രഞ്ജിത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിൽ രഞ്ജിത്തിനെതിരെ തെളിവുകൾ ലഭിച്ചതായും അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായും പൊലീസ് പറയുന്നു. ഈ കേസിൽ നേരത്തെ രഞ്ജിത്തിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പിന്നീട് അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.

Advertisement
WhiteswanTV Footer