കോഴിക്കോട്: താമരശ്ശേരിയിൽ സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്നു വിദ്യാർത്ഥിയെ ലൈംഗികമായി ആക്രമിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. കട്ടിപ്പാറ സ്വദേശിയായ അബ്ദുൽ അസീസ് ആണ് പിടിയിലായത്.
ഇന്നലെ ബാലുശ്ശേരിയിൽ നിന്ന് സ്കൂളിലേക്കുള്ള യാത്രക്കിടെ പ്രതി വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം നടത്തിയതായി വിവരം ലഭിച്ചു. സ്കൂളിൽ എത്തിയ ശേഷമാണ് കുട്ടി സംഭവത്തെ കുറിച്ച് അധ്യാപകരോട് പറഞ്ഞത് .
വിദ്യാർത്ഥിയുടെ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബസ് ജീവനക്കാർ പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസിനെ അറിയിച്ചു. പ്രതി മുൻപും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവനാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നത് .










