മലപ്പുറം: വിരമിച്ച പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്. സ്കൂളിലെ മുൻ പ്രധാനാധ്യാപകനായിരുന്ന നെയ്യൻ അബൂബക്കർ സിദ്ധീഖിനെതിരെയാണ് പൊലീസ് പോക്സോ കേസെടുത്തത്. മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് പ്രധാനാധ്യാപകനായിരുന്ന പ്രതി ലൈംഗികമായി ചൂഷണം ചെയ്തത്.
2023-25 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിൽ നടന്ന കൗൺസിലിങിലാണ് സംഭവം പുറത്തറിഞ്ഞത്. കൊണ്ടോട്ടി സ്വദേശിയായ ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.






