Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി ഷാരൂഖ് ഖാന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി:137 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് ബ്ലൂ എന്നറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഷാരൂഖ് ഖാനെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചു. ബ്രാന്‍ഡിന്‍റെ സാന്നിധ്യം പ്രബലമാക്കുകയും രാജ്യമെമ്പാടുമുള്ള ജനങ്ങളുമായി ബന്ധപ്പെടുകയും ചെയ്യുന്ന മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ നാഴികക്കല്ലാണ് ഈ സഹകരണം. മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മുത്തൂറ്റ് മൈക്രോഫിന്‍, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, മുത്തൂറ്റ് ഹൗസിങ് ഫിനാന്‍സ് കമ്പനി തുടങ്ങിയവ അടക്കം ഇന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്സികളുടെ പ്രമോട്ടറാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്.

രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചാ പ്രതീക്ഷകള്‍ ത്വരിതപ്പെടുത്താന്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനുള്ള ശക്തമായ പ്രതിബദ്ധതയാണ് ഈ സഹകരണം വഴി ദൃശ്യമാകുന്നത്. രാജ്യത്തെ വിവിധ പ്രായത്തിലുള്ള ഉപഭോക്താക്കളുടെ ശബ്ദം പ്രതിഫലിപ്പിക്കുന്നതും അവരെ വലിയ സ്വപ്നങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുന്നതുമാണ് ഷാരൂഖ് ഖാനുമായുള്ള ഈ സഹകരണം.

തങ്ങളെ സംബന്ധിച്ച് വളരെ നിര്‍ണായകമായ ഒരു നാഴികക്കല്ലാണിതെന്ന് ഷാരൂഖ് ഖാന്‍ തങ്ങളുമായി സഹകരിക്കുന്നതിലുള്ള ആവേശം പ്രകടിപ്പിച്ചു കൊണ്‍് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു. തന്‍റെ താര പരിവേഷത്തിനപ്പുറം എളിമയും സ്വയം വളര്‍ത്തിയെടുത്ത വിജയവുമാണ് ഷാരൂഖ് ഖാന്‍റെ വ്യക്തിപ്രഭാവം മികവുറ്റതാക്കുന്നത്. തങ്ങളുടെ കമ്പനികളിലൂടെ വിവിധ തലങ്ങളില്‍ ലഭ്യമായ സേവനങ്ങള്‍ ഷാരൂഖ് ഖാനിലൂടെ പ്രതിഫലിക്കുകയാണ്. രാജ്യമെമ്പാടുമുള്ള സാധാരണക്കാരെ ശാക്തീകരിക്കാനുള്ള തങ്ങളുടെ ദൗത്യവും ഇതിലൂടെ കൂടുതല്‍ ശക്തമാകും. വലിയ സ്വപ്നങ്ങള്‍ കാണുകയും ആ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുമാണ് അദ്ദേഹത്തിന്‍റെ ജീവിത കഥ നമ്മളെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രശസ്തിയിലുപരി എളിമയും സ്വയം ആര്‍ജ്ജിച്ച വിജയവുമാണ് ഷാരൂഖ് ഖാന്‍ പ്രതിനിധാനം ചെയ്യുന്നതെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു. വലിയ സ്വപ്നം കണ്ട അത് യാഥാര്‍ഥ്യമാക്കിയ സാധാരണക്കാരന്‍ എന്ന നിലയിലാണ് ഷാരൂഖ് ഖാന്‍ തങ്ങളുടെ ഉപഭോക്താക്കളുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും ഷാജി വര്‍ഗീസ് പറഞ്ഞു.

ഗ്രൂപ്പിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന നിലയില്‍ വിവിധ മാധ്യമങ്ങളിലൂടെയുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ കാമ്പെയിനുകളില്‍ ഷാരൂഖാന്‍ രാജ്യ വ്യാപകമായി പ്രത്യക്ഷപ്പെടുകയും ഗ്രൂപ്പിന്‍റെ സേവനങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യും. സാമ്പത്തിക സേവനങ്ങളുടേയും ഉല്‍പന്നങ്ങളുടേയും ശ്രേണി ഉയര്‍ത്തിക്കാട്ടുകയായിരിക്കും ഈ കാമ്പെയിനുകളുടെ ലക്ഷ്യം. ഇതിലൂടെ എല്ലാവര്‍ക്കും സേവനങ്ങള്‍ ലഭ്യമാക്കുന്ന ഗ്രൂപ്പിന്‍റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കപ്പെടുകയും ചെയ്യും.

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റ ബ്രാന്‍ഡ് അംബാസിഡറാകുന്നതില്‍ വളരെയധികം സന്തോഷിക്കുന്നതായി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ പറഞ്ഞു. ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് രാജ്യത്തിന്‍റെ സാമ്പത്തിക മേഖലകളില്‍ വലിയ മാറ്റങ്ങളാണ് കൊണ്‍ുവന്നത്. തങ്ങളുടെ വിവിധ ഉത്പ്പന്നങ്ങളും സേവനങ്ങളും കൊണ്‍് രാജ്യത്തെ സാധാരണക്കാരുടെ വലിയ സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന് സാധിക്കുന്നുണ്ടെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.

എല്ലാവര്‍ക്കും ഔപചാരിക സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കാനുള്ള പാതയിലൂടെ മുന്നേറുന്ന മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനു ഷാരൂഖ് ഖാന്‍ തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി എത്തുന്നതു വഴി ഈ നേട്ടം കൈവരിക്കാനുള്ള പാതയിലെ നിര്‍ണായക നാഴികക്കല്ലു പിന്നിടാനാവുകയാണ്.

Tags :

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer